UPSC CDS II പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ഔദ്യോഗിക രേഖകള്‍ പ്രകാരം 8,796 പേര്‍ പരീക്ഷ വിജയിച്ചിട്ടുണ്ട്

UPSC CDS II പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
UPSC CDS II പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിഡിഎസ് 2 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.ഔദ്യോഗിക രേഖകള്‍ പ്രകാരം 8,796 പേര്‍ പരീക്ഷ വിജയിച്ചിട്ടുണ്ട്.

ALSO READ: നീതി ആയോഗില്‍ വിവിധ ഒഴിവുകളിലേക്ക് അവസരം

വിജയിച്ച് വിദ്യാര്‍ഥികള്‍ക്ക് സിഡിഎസ് അഭിമുഖത്തില്‍ പങ്കെടുക്കാം. പരീക്ഷയില്‍ വിജയിച്ച ആര്‍മി ഒന്നാം ഓപ്ഷനായി നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ https://www.joinindianarmy.nic വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

പരീക്ഷ ഫലം അറിയുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം ഹോം പേജില്‍ നല്‍കിയിട്ടുള്ള UPSC CDS 2 Written test result pdf എന്ന് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുടർന്ന് സ്ക്രീനില്‍ കാണുന്ന പിഡിഎഫില്‍ നിങ്ങളുടെ റോള്‍ നമ്പറുണ്ടോയെന്ന് പരിശോധിക്കുക.

 

Top