CMDRF

ടിക് ടോക്ക് നിരോധന ബില്‍ പാസാക്കി അമേരിക്ക; സെനറ്റ് അംഗീകരിച്ചാല്‍ പ്രാബല്യത്തിലാകും

ടിക് ടോക്ക് നിരോധന ബില്‍ പാസാക്കി അമേരിക്ക; സെനറ്റ് അംഗീകരിച്ചാല്‍ പ്രാബല്യത്തിലാകും
ടിക് ടോക്ക് നിരോധന ബില്‍ പാസാക്കി അമേരിക്ക; സെനറ്റ് അംഗീകരിച്ചാല്‍ പ്രാബല്യത്തിലാകും

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ടിക് ടോക്ക് നിരോധന ബില്‍ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി. 58 നെതിരെ 360 വോട്ടിനാണ് ടിക് ടോക് നിരോധന ബില്‍ പാസായത്. ഇനി സെനറ്റ് അംഗീകരിക്കണം. ഇതോടെ നിരോധന ബില്‍ പ്രാബല്യത്തിലാകും. ടിക് ടോക് നിരോധന ബില്ലിന് പുറമെ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് വേര്‍പെടുത്തിയില്ലെങ്കില്‍, അമേരിക്കയില്‍ ടിക് ടോക്കിനെ നിരോധിക്കാനുള്ള പ്രമേയവും സഭ അംഗീകരിച്ചു. ഒമ്പത് മാസത്തിനുള്ളില്‍ ബൈറ്റ് ഡാന്‍സ് ടിക് ടോക്കിനെ വില്‍ക്കണമെന്നാണ് പ്രമേയം.

യുക്രൈയ്ന്‍, ഇസ്രായേല്‍, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ക്കായി 95 ബില്യണ്‍ ഡോളറിന്റെ വന്‍ സാമ്പത്തിക സഹായവും സഭ അംഗീകരിച്ചു. യുക്രൈയ്‌ന് 61 ബില്യണ്‍ ഡോളറിന്റെ പുതിയ സഹായ പാക്കേജ് ആണ് യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചത്. ഇസ്രായേലിനുള്ള 26 ബില്യണ്‍ ഡോളറിന്റെ പാക്കേജും അംഗീകരിച്ചു. തായ്വാന് 8 ബില്യണ്‍ ഡോളറിന്റെ സഹായവും നല്‍കും. യുക്രൈയ്‌ന് സാമ്പത്തിക സഹായം തുടരേണ്ടതില്ല എന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് പുതിയ പാക്കേജ് ജനപ്രതിനിധി സഭ പാസാക്കിയത്. 112 നെതിരെ 311 വോട്ടുകള്‍ക്കാണ് സഭ ഈ ബില്‍ പാസാക്കിയത്

Top