മുമ്പെങ്ങുമില്ലാത്ത അസാധാരണ സാഹചര്യത്തിലേക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നീങ്ങുകയാണ്. സംസ്ഥാനത്തെ 15 സ്റ്റേറ്റ് സർവകലാശാലകളിലായി അവശേഷിക്കുന്ന ഏക സ്ഥിരം വൈസ് ചാൻസലറും ഒക്ടോബർ 29ന് പടിയിറങ്ങുകയാണ്. ഇതോടെ കേരളത്തിലെ 15 സർവകലാശാലകളിലും ഇൻചാർജ് വൈസ് ചാൻസലർമാരുടെ ഭരണമായിരിക്കും ഉണ്ടായിരിക്കുക.15ൽ 14 സർവകലാശാലകളിലും സർക്കാറും ചാൻസലറായ ഗവർണറും തമ്മിലുള്ള തർക്കമാണ് നിലവിൽ വി.സി നിയമനം പ്രതിസന്ധിയിലാക്കിയത്.
നിലവിൽ 13 സർവകലാശാലകളിലും ഇൻചാർജ് വി.സിമാരാണുള്ളത്. പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് കൃത്യമായ ആസൂത്രണവും നിർവഹണവും ആവശ്യമുള്ള സർവകലാശാലകൾക്ക് നേതൃത്വം നൽകേണ്ട ചുമതല വി.സിമാർക്കാണ്. അതേസമയം പ്രവർത്തനങ്ങൾക്ക് പരിമിതിയുള്ള താൽക്കാലിക വി.സിമാരുടെ കീഴിൽ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളും മഹാ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
Also Read: പി.ജി ഹോമിയോ; ഒന്നാംഘട്ട അലോട്ട്മെന്റ്
വി.സിമാരില്ലാതാകുന്ന കേരളാ സർവകലാശാലകൾ
കേരള ആരോഗ്യ സർവകലാശാല വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ കാലാവധി പൂർത്തിയാക്കി ഒക്ടോബർ 29ന് പടിയിറങ്ങും. അദ്ദേഹം തന്നെയാണ് ഇപ്പോൾ രണ്ട് വർഷമായി കേരള സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതലയും വഹിക്കുന്നത്. അതേസമയം ഒക്ടോബർ 16ന് കേരള ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന്റെ കാലാവധിയും പൂർത്തിയാകും. നിലവിൽ എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സിയുടെ അധിക ചുമതലയും അദ്ദേഹത്തിനാണ്.
Also Read: ബി.എസ്സി. നഴ്സിങ്: എസ്.സി., എസ്.ടി. സീറ്റ് ഒഴിവുകളിലേക്ക് സ്പോട്ട് അലോട്മെന്റ് 30-ന്
ഫലത്തിൽ ഒക്ടോബറിൽ രണ്ട് വി.സിമാർ കാലാവധി പൂർത്തിയാക്കുമ്പോൾ നാല് സർവകലാശാലകൾക്കാണ് ഇപ്പോൾ വി.സിമാർ ഇല്ലാതാകുന്നത്. ഇന്നുവരെയുണ്ടാകാത്ത ഒരു സാഹചര്യമാണിത്.