പരീക്ഷാ ഫലം വന്നു
എം.എ. സിറിയക് (പി.ജി.സി.എസ്.എസ് 2023 അഡ്മിഷന് റെഗുലര്‍ മെയ് 2024) ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 23 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. രണ്ടാം സെമസ്റ്റര്‍ എം.ബി.എ (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് സപ്ലിമെന്ററി, 2019 അഡ്മിഷന് ഫസ്റ്റ് മെഴ്സി ചാന്‍സ് ജൂണ്‍ 2024) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 23 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
അപേക്ഷിക്കാം
ഐ.എം.സി.എ (2020 അഡ്മിഷന് റെഗുലര്‍, 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി,) എട്ടാം സെമസ്റ്റര്‍ ഡി.ഡി.എം.സി.എ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഒക്ടോബര്‍ 19 വരെ ഫൈനോടുകൂടിയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ 21 വരെയും അപേക്ഷ സ്വീകരിക്കും.
ഒപ്പം ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ പഞ്ചവത്സര ബി.ബി.എ എല്‍.എൽ.ബി (ഓണേഴ്സ് 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2014 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2012, 2013 അഡ്മിഷനുകള്‍ അവസാന മെഴ്സി ചാന്‍സ് സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്) പരീക്ഷകള്‍ക്ക് നവംബര്‍ നാലു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ അഞ്ചുവരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ ആറുവരെയും അപേക്ഷ സ്വീകരിക്കും.
Also Read: യൂണിവേഴ്സിറ്റി വാർത്തകൾ
പ്രാക്ടിക്കല്‍
ഐ.എം.സി.എ (2021 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2020 വരെ അഡ്മിഷന് സപ്ലിമെന്ററി) അഞ്ചാം സെമസ്റ്റര്‍ ഡി.ഡി.എം.സി.എ 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ആഗസ്റ്റ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓക്ടോബര്‍ 22 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.
ഒന്നാം സെമസ്റ്റര്‍ എം.എഡ്. സ്പെഷല്‍ എജുക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസെബിലിറ്റി 2024 അഡ്മിഷന് റെഗുലറും സപ്ലിമെന്ററിയും) രണ്ടാം സെമസ്റ്റര്‍ (2023 അഡ്മിഷന് റെഗുലറും സപ്ലിമെന്ററിയും ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 24 മുതല്‍ മൂവാറ്റുപുഴ, നിര്‍മല സദന് ട്രെയ്നിങ് കോളജ് ഫോര്‍ സ്പെഷല്‍ എജുക്കേഷനില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യം.