കോൺടാക്ട് ക്ലാസ് മാറ്റി
സർവകലാശാല നൽകുന്ന വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ ആഗസ്റ്റ് 21, 22 തീയതികളിൽ നടത്താനിരുന്ന എം.എ.എം.ഒ കോളജ് മുക്കം, ഫാറൂഖ് കോളജ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കോഴിക്കോട്, എം.ഇ.എസ് കെ.വി.എം കോളജ് വളാഞ്ചേരി, എം.ഇ.എസ് പൊന്നാനി കോളജ് എന്നീ കേന്ദ്രങ്ങളിൽ ഇതുവരെ രജിസ്റ്റർ ചെയ്തവരുടെ അഞ്ചാം സെമസ്റ്റർ ബി.എ പൊളിറ്റിക്കൽ സയൻസ് കോൺടാക്ട് ക്ലാസുകൾ മാറ്റിവെച്ചു. ക്ലാസുകൾ ഇനി സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും.
പരീക്ഷ മാറ്റി വെച്ചു
വരുന്ന സെപ്റ്റംബർ രണ്ടിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ (സി.യു.സി.എസ്.എസ് 2019 പ്രവേശനം മുതൽ) എം.ബി.എ (ഫുൾ ടൈം ആൻഡ് പാർട്ട് ടൈം), എം.ബി.എ ഹെൽത്ത് കെയർ മാനേജ്മെന്റ്, എം.ബി.എ ഇന്റർനാഷനൽ ഫിനാൻസ് ജൂലൈ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. എന്നാൽ പുനഃപരീക്ഷ സെപ്റ്റംബർ ഏഴിന് രാവിലെ 10ന്. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
റെഗുലർ സപ്ലിമെന്ററി പരീക്ഷ
രണ്ടാം വർഷ അഫ്ദലുൽ ഉലമ പ്രിലിമിനറി (2017 ആൻഡ് 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 23ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ സർവകലാശാല കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ നടക്കും
എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (സി.ബി.സി.എസ്.എസ് -പി.ജി) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 22, 23 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം പ്രസിദ്ധീകരിച്ചു
നാലാം സെമസ്റ്റർ വിദൂര വിഭാഗം (സി.ബി.സി.എസ്.എസ് 2022 & 2021 പ്രവേശനം) എം.എ സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), എം.എ സാൻസ്ക്രിറ്റ് സാഹിത്യ (സ്പെഷൽ) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. അതേസമയം പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
കൂടാതെ നാലാം സെമസ്റ്റർ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സി.ബി.സി.എസ്.എസ് -പി.ജി) ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ ഫിലോസഫി (സി.ബി.സി.എസ്.എസ്) വിദൂര വിഭാഗം ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ടു വരെ അപേക്ഷിക്കാം.
അതേസമയം വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.ബി.സി.എസ്.എസ്- എസ്.ഡി.ഇ 2020 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ മൂന്നു വരെ അപേക്ഷിക്കാം.