നിയമവിരുദ്ധ കലാപം; നിയമനടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം

നിയമവിരുദ്ധ കലാപം; നിയമനടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം
നിയമവിരുദ്ധ കലാപം; നിയമനടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം

മനാമ: അടുത്തിടെ നടന്ന നിയമവിരുദ്ധ കലാപങ്ങളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരില്‍ ചിലര്‍ ജയില്‍ ശിക്ഷക്കുശേഷം പൊതുമാപ്പ് ലഭിച്ച് മോചിതരായവരാണ്. പ്രായപൂര്‍ത്തിയാകാത്തവരും പിടിയിലായിട്ടുണ്ട്.

ഇവരെ നിയമപരമായ നടപടിക്രമങ്ങള്‍ക്കനുസൃതമായി രക്ഷിതാക്കള്‍ക്ക് കൈമാറും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുസമാധാനത്തിനും സാമൂഹിക ഐക്യത്തിനും ഭീഷണിയായതിനാല്‍ നിയമം അനുസരിച്ച് നടപടിയെടുക്കും. രാജ്യത്തിന്റെ സ്ഥിരത നിലനിര്‍ത്തേണ്ടത് ദേശീയ കടമയാണ്. സമാധാനവും സ്ഥിരതയും ഉയര്‍ത്തിപ്പിടിക്കാന്‍ മന്ത്രാലയം എല്ലാവരോടും അഭ്യര്‍ഥിക്കുകയും ചെയ്തു.

Top