ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

ണ്ണി മുകുന്ദന്‍ നായകനാകുന്ന മാര്‍ക്കോയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റു. ക്യൂബ്സ് ഇന്റര്‍നാഷണല്‍, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷരീഫ് മുഹമ്മദും അബ്ദുല്‍ ഗദ്ധാഫ് നിര്‍മ്മാണവും വിതരണവും നിര്‍വ്വഹിക്കുന്ന ആക്ഷന്‍ ചിത്രം മാര്‍ക്കോയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സാണ് റെക്കോര്‍ഡ് തുകയായ 5 കോടിയും 50% തിയേറ്റര്‍ ഷെയറും നല്‍കി ഹിന്ദിയിലെ ഒരു മുന്‍നിര കമ്പനി അവകാശം സ്വന്തമാക്കിയത്.

ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കെജിഎഫ് എന്ന ചിത്രത്തിലെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. കലൈ കിംഗ്സണ്‍, സ്റ്റണ്ട് സില്‍വ, ഫെലിക്സ്. എന്നീ മുന്‍നിര സ്റ്റണ്ട് മാസ്റ്റേഴ്സിന്റെ കൈകാര്യത്തിലൊരുങ്ങുന്ന 8 ആക്ഷന്‍ രംഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഒരു സ്റ്റൈലിഷ് സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ഉള്‍കൊണ്ട് അണിയറയില്‍ ഒരുങ്ങുന്ന ‘മാര്‍ക്കോ’മികച്ച സംഘട്ടനങ്ങളും, ഇമോഷന്‍ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാന്‍വാസ്സിലൂടെ വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഒരു മാസ് എന്റര്‍ടൈനര്‍ ആയിരിക്കും.

ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സുനില്‍ ദാസ്, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യും ഡിസൈന്‍ ധന്യാ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ബിനു മണമ്പൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്.

Top