ഉണ്ണി മുകുന്ദൻ നായകനായി വരാനിരിക്കുന്ന ചിത്രം ഇനി ഗെറ്റ് സെറ്റ് ബേബിയാണ്. റിലീസിനൊരുങ്ങുന്ന ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം തൊടുപുഴയിലാണ്. സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും ഗെറ്റ് സെറ്റ് ബേബിയെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദൻ വിനയ് ഗോവിന്ദിന്റെ സംവിധാനത്തില്‍ എത്തുന്ന ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തില്‍ ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്‍നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ശ്യാം മോഹനും ജോണി ആന്റണിക്കുമൊപ്പം ചിത്രത്തില്‍ മീര വാസുദേവ്, ഭഗത് മാനുവൽ, സുരഭി ലക്ഷ്‍മി, മുത്തുമണി, വർഷ രമേഷ്, ജുവൽ മേരി, അഭിരാം, ഗംഗ മീര തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുമ്പോള്‍ രചന നിർവഹിക്കുന്നത് വൈവി രാജേഷും അനൂപ് രവീന്ദ്രനും സംഗീത സംവിധാനം സാം സിഎസും നിര്‍മാണം സ്‍കന്ദാ സിനിമാസും കിംഗ്‍സ്‍മെൻ പ്രൊഡക്ഷൻസുമാണ്.