ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പ​ല​സ്തീ​നി​കൾക്ക് സഹായമായി യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ

യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​ക്ക് പി​ന്തു​ണ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത്, ജോ​ർ​ഡ​ൻ, സ്ലോ​വേ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പ​ല​സ്തീ​നി​കൾക്ക് സഹായമായി യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ
ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പ​ല​സ്തീ​നി​കൾക്ക് സഹായമായി യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന ലൈ​ഫ് ലൈ​ൻ ഏ​ജ​ൻ​സി​യാ​ണ് യു.​എ​ൻ റി​ലീ​ഫ് ആ​ൻ​ഡ് വ​ർ​ക്ക്സ് ഏ​ജ​ൻ​സി(​യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ)​യെ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ യു.​എ​നി​ലെ കു​വൈ​ത്ത് സ്ഥി​രം പ്ര​തി​നി​ധി അം​ബാ​സ​ഡ​ർ താ​രീ​ഖ് അ​ൽ ബ​നാ​യി പ​റ​ഞ്ഞു.

123 രാ​ജ്യ​ങ്ങ​ൾ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​ക്ക് പി​ന്തു​ണ ആ​വ​ർ​ത്തി​ച്ച​തി​ന് പി​റ​കെ​യാ​ണ് താ​രീ​ഖ് അ​ൽ ബ​നാ​യി​യു​ടെ പ്ര​തി​ക​ര​ണം. യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​ക്ക് പി​ന്തു​ണ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത്, ജോ​ർ​ഡ​ൻ, സ്ലോ​വേ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​​ല​സ്തീ​നു​ക​ളോ​ടു​ള്ള ബാ​ധ്യ​ത​ക​ളും നി​ർ​ത്തി​വെ​ക്കു​ന്ന​തി​ന്‍റെ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് അ​ൽ ബ​നാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ​​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ൽ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​ക്ക് പ​ക​രം വെ​ക്കാ​നൊ​ന്നു​മി​ല്ലെ​ന്ന് യു.​എ​നി​ലെ ജോ​ർ​ഡ​ന്‍റെ സ്ഥി​രം പ്ര​തി​നി​ധി മ​ഹ്മൂ​ദ് പ​റ​ഞ്ഞു.പ​​ല​സ്തീ​ൻ പ്ര​തി​നി​ധി റി​യാ​ദ് മ​ൻ​സൂ​ർ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചു.

Top