പത്തനംതിട്ട: വൃത്തിഹീനമായ ചുറ്റുപാടില്‍ പന്തളത്തു പ്രവര്‍ത്തിച്ചിരുന്ന ഫലക് മജ്‌ലിസ് ഹോട്ടല്‍ പൂട്ടിച്ചു. ശുചിമുറിയുടെ പൈപ്പിനോട് ചേര്‍ന്ന് മസാല പുരട്ടി വച്ച നിലയിലാണ് ഇവിടെ നിന്ന് ഇറച്ചി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പരാതി വന്നിരുന്നു. ഇതോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ലൈസന്‍സ് ഇല്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി.