CMDRF

അഞ്ച് ദിവസത്തെ ട്രേഡ് ഷോയിൽ എത്തിയത് അഞ്ചര ലക്ഷം പേർ

ട്രേഡ് ഷോയുടെ വിജയത്തിൽ പ്രചോദനമുൾകൊണ്ട് ജില്ലാ തലങ്ങളിൽ സമാനമായ ട്രേഡ് ഷോകൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ സംസ്ഥാന സർക്കാർ പരിശോധിച്ചുവരികയാണ്

അഞ്ച് ദിവസത്തെ ട്രേഡ് ഷോയിൽ എത്തിയത് അഞ്ചര ലക്ഷം പേർ
അഞ്ച് ദിവസത്തെ ട്രേഡ് ഷോയിൽ എത്തിയത് അഞ്ചര ലക്ഷം പേർ

നോയിഡ: ഉത്തർപ്രദേശിൽ സെപ്റ്റംബർ 25 മുതൽ 29 വരെ നടത്തിയ ഇൻ്റർനാഷണൽ ട്രേഡ് ഷോയിൽ പങ്കെടുത്തത് അഞ്ചര ലക്ഷം പേർ. 2023ൽ ഷോ നടത്തുമ്പോൾ 3 ലക്ഷം പേരാണെത്തിയത്. ഇന്ത്യാ എക്‌സ്‌പോ സെൻ്ററും മാർട്ടും സംയുക്തമായാണ് പരിപാടി നടത്തിയത്. സന്ദർശകരുടെ എണ്ണത്തിലുണ്ടായ ​ഗണ്യമായ വർധനവ് ഉത്തർപ്രദേശിൽ സംരംഭകത്വ മേഖലയിൽ വർധിച്ചുവരുന്ന താല്പര്യത്തെ സൂചിപ്പിക്കുന്നു.

കരകൗശലവസ്തുക്കൾ, സാങ്കേതികവിദ്യ, കൃഷി, തുണിത്തരങ്ങൾ, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ നിരവധി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. ജൈവ കാർഷിക ഉൽപന്നങ്ങൾക്ക് എക്സ്പോയിൽ പ്രത്യേക ഡിമാൻഡ് ഉണ്ടായിരുന്നു. കൂടാതെ പരമ്പരാഗത കരകൗശല വസ്തുക്കളായ മൺപാത്രങ്ങൾ, നെയ്ത്ത്, എംബ്രോയ്ഡറി എന്നിവ മികച്ചതോതിൽ വിറ്റുപോയിരുന്നു.

Also Read: വിദേശവിപണിയിൽ റബറിന് വൻ ഡിമാൻഡ്

ട്രേഡ് ഷോയുടെ വിജയത്തിൽ പ്രചോദനമുൾകൊണ്ട് ജില്ലാ തലങ്ങളിൽ സമാനമായ ട്രേഡ് ഷോകൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ സംസ്ഥാന സർക്കാർ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥവൃന്ദം വ്യക്തമാക്കി. ഷോയുടെ അവസാന ദിവസം, ഓരോ ഹാളിൽ നിന്നുമുള്ള “മികച്ച സ്റ്റാളുകൾ” കണ്ടെത്തി അവാർഡുകൾ നൽകുകയും എംഎസ്എംഇ, ഖാദി, കുടിൽവ്യവസായം, കൈത്തറി, തുണിത്തര നിർമ്മാണം തുടങ്ങിയവയിൽ മികവ് തെളിയിച്ച വിവിധ യൂണിറ്റുകളുടെ പ്രതിനിധികളെ ആധരിക്കുകയും ചെയ്തിരുന്നു. ‌

Top