അബുദാബി: എമിറേറ്റിലെ യാത്രികരുടെ സുരക്ഷ കണക്കിലെടുത്ത് ബസ് ജനാലകളിലെ ചില്ലുകളില്‍ 30 ശതമാനം സുതാര്യമായ ഫിലിമുകള്‍ ഒട്ടിക്കാന്‍ അബുദാബി മൊബിലിറ്റിയുടെ അനുമതി നല്‍കി. സ്വകാര്യ-പൊതു ബസുകള്‍ക്ക് ഇളവ് ബാധകമാണ്. അതേസമയം, ഡ്രൈവറുടെ കാഴ്ചയെ ബാധിക്കുമെന്നതിനാല്‍ മുന്‍വശത്തെ ചില്ലില്‍ യാതൊരുവിധ മാറ്റവും അനുവദിക്കില്ല. എമിറേറ്റിലുടനീളമുള്ള ബസ് യാത്രികരുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് വശങ്ങളിലായുള്ള ജനാലകളിലെ ചില്ലിന് 30 ശതമാനം വരെ ഇരുണ്ട സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടുത്ത ചൂടിനെ തടയാനും വാഹനങ്ങള്‍ക്കുള്ളിലെ അന്തരീക്ഷ താപനില കുറക്കാനും നടപടി സഹായിക്കുമെന്ന് അബുദാബി മൊബിലിറ്റി വ്യക്തമാക്കി. അപകടകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് രക്ഷനേടാനും ഇതുവഴി സാധ്യമാകും.
‘തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ നിര്‍ത്തരുത്’; സുപ്രധാന മാര്‍ഗ നിര്‍ദേശവുമായി ഹൈക്കോടതി
‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടില്‍നിന്ന് ഡല്‍ഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക