അല്ലു അര്‍ജുന്റെ ജന്മദിനമായ ഇന്നലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. അര്‍ദ്ധരാത്രി 12 മണിയോടെ അല്ലുവിന്റെ വീടിന് മുന്നില്‍ തമ്പടിച്ച ആരാധകരെ താരം കാണുകയും ആശംസകളേറ്റു വാങ്ങുകയും ചെയ്തിരുന്നു. പിറന്നാള്‍ ആശംസകള്‍ക്കിടയില്‍ അല്ലുവിന്റെ കസിനും നടനുമായ രാം ചരണിന്റെ ജീവിത പങ്കാളി ഉപാസന കാമിനേനിയുടെ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
അല്ലുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറിക്കൊപ്പം അല്ലു അര്‍ജുന്റെ രഹസ്യ അക്കൗണ്ട് കൂടി ഉപാസന മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. നടന്റെ അല്ലു അര്ജുന് ഒഫീഷ്യല്‍ എന്ന അക്കൗണ്ട് മാത്രമേ ആരാധകര്‍ക്ക് അറിയുകയുള്ളു. എന്നാല്‍ ബണ്ണി ബോയ് എന്ന പ്രൈവറ്റ് അക്കൗണ്ട് കൂടി താരത്തിന് ഉണ്ടെന്ന് ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്.
ഈ അക്കൗണ്ടില്‍ അല്ലുവിന് 320 ഫോളോവേഴ്സ് മാത്രമാണുള്ളത്. 506 പേരെ താരം തിരിച്ച് ഫോളോ ചെയ്യുന്നുമുണ്ട്. ഇനിയും ‘നിരവധി തമാശ നിറഞ്ഞ നിമിഷങ്ങള്‍ ഉണ്ടാകട്ടെ’ എന്ന് കുറിച്ചുകൊണ്ടാണ് ഉപാസന അല്ലു അര്ജുന് ജന്മദിനാശംസകള് അറിയിച്ചിരിക്കുന്നത്. പ്രൈവറ്റ് അക്കൗണ്ടിലെ പേരായ ബണ്ണി അല്ലുവന്റെ മൂന്നാമത്തെ ചിത്രമാണ്.