ഡൽഹി: മൊബൈൽ പെയ്മെന്റിൽ കുറച്ച് കാലങ്ങളായി വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. യുപിഐ സേവനം ഇന്ത്യയിലെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനം എളുപ്പവും, വളരെ വേഗത്തിൽ പണം കൈമാറാനും സഹായിച്ചു.
ഇപ്പോൾ യുപിഐ ലൈറ്റ് സേവനം നാഷ്ണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ആവിഷ്കരിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. പരമ്പരാഗത യുപിഐ സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുപിഐ ഇന്റർനെറ്റിന്റെ ആവശ്യം പോലുമില്ലാതെ വേഗത്തിലും കുറഞ്ഞ തുകകളിലും ഇടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കും.
Also Read: ഇനി സ്വകാര്യത ചോരില്ല ! ‘ഡിജിറ്റല്‍ കോണ്ട’വുമായി ജര്‍മന്‍ കമ്പനി
എന്താണ് യുപിഐ ലൈറ്റ്?
യുപിഐ സംവിധാനത്തിന്റെ ലളിതമായ രൂപമാണ് യുപിഐ ലൈറ്റ്. ചെറിയ തുകയുടെ ഇടപാടുകൾ വേഗത്തിലും കാര്യക്ഷമമായും നടത്താനാണ് ഇത് ഉപയോഗിക്കുന്നത്. സാധാരണ യുപിഐ സംവിധാനം ചെറിയ തുക മുതൽ വലിയ സംഖ്യകൾ വരെ അയക്കാൻ ഉപയോഗിക്കുമ്പോൾ, ചെറിയ തുകകൾ എപ്പോഴും കൈകാര്യം ചെയ്യുന്നത് സെർവർ ലോഡ്, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയിൽ പ്രശ്നങ്ങളുണ്ടാക്കാം. അതേസമയം യുപിഐ ലൈറ്റിന്റെ ഉപയോഗിച്ച് 200 രൂപ വരെയുള്ള ഇടപാടുകൾ നടത്താൻ ഇന്റർനെറ്റ് പോലുമില്ലാതെ ഓഫ് ലൈൻ ആയി പെയ്മെന്റ് നടത്താം. നെറ്റ് വർക്ക് കവറേജ് ഇല്ലാത്തിടത്തും ഇത് സാധ്യമാകും. അതായത് ഗ്രാമങ്ങളിൽ പോലും ഇത് എളുപ്പത്തിൽ പണമയക്കാൻ സഹായിക്കും.