CMDRF

യുപിഎസ്‌സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയ്ക്ക് നാലാം റാങ്ക്

യുപിഎസ്‌സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയ്ക്ക് നാലാം റാങ്ക്
യുപിഎസ്‌സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയ്ക്ക് നാലാം റാങ്ക്

ഡല്‍ഹി: യുപിഎസ്‌സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. എറണാകുളം സ്വദേശി പി.കെ. സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. കഴിഞ്ഞ വര്‍ഷം ഐപിഎസ് ലഭിച്ച സിദ്ധാര്‍ഥ് നിലവില്‍ ഹൈദരാബാദില്‍ പരിശീലനത്തിലാണ്. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി.

സിവില്‍ സര്‍വീസ് പരീക്ഷയുടെ റാങ്ക് പട്ടിക

ആശിഷ് കുമാര്‍(8), വിഷ്ണു ശശികുമാര്‍(31), പി.പി. അര്‍ച്ചന(40), ആര്‍. രമ്യ(45), മോഹന്‍ ലാല്‍(52), ബെന്‍ജോ പി. ജോസ്(59), സി. വിനോദിനി(64), കസ്തൂരി ഷാ (68), പ്രിയാ റാണി(69), ഫാബി റഷദ്(71), എസ്. പ്രശാന്ത്(78), ആനി ജോര്‍ജ്(93) തുടങ്ങിയവര്‍ക്കും ആദ്യ 100ല്‍ റാങ്കുണ്ട്.

ഇക്കുറി ജനറല്‍ വിഭാഗത്തില്‍ 347 പേര്‍ക്കും ഒബിസി വിഭാഗത്തില്‍ 303 പേര്‍ക്കും ഉള്‍പ്പെടെ 1016 പേര്‍ക്കാണ് റാങ്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Top