ഇന്ത്യയിലെ ഏറ്റവും വലിയ ‘സിവിൽ സർവീസ് ഹബ്’ ഏതെന്നറിയുമോ?

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഇവിടെ ഒഴുകിയെത്തുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ ‘സിവിൽ സർവീസ് ഹബ്’ ഏതെന്നറിയുമോ?
ഇന്ത്യയിലെ ഏറ്റവും വലിയ ‘സിവിൽ സർവീസ് ഹബ്’ ഏതെന്നറിയുമോ?

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച പരീക്ഷയാണ് യു.പി.എസ്.സി. ആളുകൾ ഭയത്തോടെയാണ് പലപ്പോഴും ഇതിനെ നോക്കിക്കാണുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സംഭാവന ചെയ്യുന്ന നഗരം ഏതാണെന്ന് ചോദിച്ചാൽ മുംബൈ ,ചെന്നൈ എന്നീ നഗരങ്ങളായിരിക്കും നമ്മുടെ മനസ്സിലേക്ക് വരുന്നത്.

എന്നാൽ ഇവിടെയൊരു ട്വിസ്റ്റുണ്ട്. ഡൽഹിയിലെ മുഖർജി നഗറാണ് സിവിൽ സർവീസ് ഹബ് എന്ന് ഇന്ത്യയിൽ അറിയപ്പെടുന്നത്. പ്രയാഗ് രാജിലെ സംഗം നഗറും സിവിൽ സർവീസ് പരിശീലനത്തിന് പേരുകേട്ടതാണ്. സിവിൽസർവീസ് കോച്ചിങ് കേന്ദ്രങ്ങളെ കൊണ്ട് തിങ്ങിനിൽക്കുന്ന ഇടംകൂടിയാണിത്.

ALSO RAED: ഏപ്രില്‍ 24 മുതല്‍ കേരള എന്‍ട്രന്‍സ് പരീക്ഷകൾ നടക്കും

രാജ്യത്ത് ഏറ്റവും കൂടുതൽ വലിയ സിവിൽ സർവീസ് പരീക്ഷ പരിശീലന കേന്ദ്രങ്ങൾ ഉള്ളത് ഇവിടെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിദ്യാർഥികളാണ് സിവിൽ സർവീസ് പാസാവുകയെന്ന ലക്ഷ്യവുമായി മുഖർജീ നഗറിലേക്ക് വണ്ടി കയറുന്നത്. വലിയ ശതമാനം കുട്ടികൾക്ക് ഇവിടെ നിന്നും സിവിൽ സർവീസ് ക്രാക്ക് ചെയ്യാൻ കഴിയാറുണ്ട്.

Top