പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് യു ആര്‍ പ്രദീപ്

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം യു ആര്‍ പ്രദീപ് രാജിവെച്ചത്.

പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് യു ആര്‍ പ്രദീപ്
പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് യു ആര്‍ പ്രദീപ്

തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് യു ആര്‍ പ്രദീപ്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം യു ആര്‍ പ്രദീപ് രാജിവെച്ചത്. മന്ത്രി ഒ ആര്‍ കേളു, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, കോര്‍പറേഷന്‍ എംഡി എന്നിവര്‍ക്ക് യു ആര്‍ പ്രദീപ് രാജിക്കത്ത് സമര്‍പ്പിച്ചു. ഈമെയില്‍ വഴിയാണ് രാജി സമര്‍പ്പിച്ചത്.

Read Also: അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി കിമ്മും ഇറാനും, ഒരേസമയം തുറക്കപ്പെട്ടിരിക്കുന്നത് രണ്ട് ‘പോർമുഖങ്ങൾ’

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യു ആര്‍ പ്രദീപിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.2016 മുതല്‍ 21 വരെ ചേലക്കര എംഎല്‍എയായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിബിഎയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പിജി ഡിപ്ലോമയും നേടി. 2000-2005 കാലയളവില്‍ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായും 2005-10വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സിപിഐഎം വള്ളത്തോള്‍ നഗര്‍ ഏരിയ കമ്മിറ്റി അംഗമാണ്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്.

Top