CMDRF

അസുഖത്തിന് രക്ഷകനായി മൂത്രമുണ്ട്, ആശുപതി കയറിയിറങ്ങേണ്ട; നടൻ കൊല്ലം തുളസി

അസുഖത്തിന് രക്ഷകനായി മൂത്രമുണ്ട്, ആശുപതി കയറിയിറങ്ങേണ്ട; നടൻ കൊല്ലം തുളസി
അസുഖത്തിന് രക്ഷകനായി മൂത്രമുണ്ട്, ആശുപതി കയറിയിറങ്ങേണ്ട; നടൻ കൊല്ലം തുളസി

തൃശൂർ: എന്ത് അസുഖത്തിനും മൂത്രമുണ്ടെന്നും മൂത്രം കുടിച്ചാൽ മതിയെന്നും ആശുപത്രിയിൽ കയറിയിറങ്ങേണ്ട കാര്യമില്ലെന്നും നടൻ കൊല്ലം തുളസി. താൻ കാൻസറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണെന്നും പലരും പല രോഗങ്ങൾക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയാതിരിക്കുകയാണെന്നും നടൻ പറഞ്ഞു. മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചർച്ചചെയ്യാൻ ചേർന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് തുളസിയുടെ പരാമർശം.

‘‘എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ട്. ഇതിന് വലിയ ആശുപത്രിയിൽ പോവുകയോ ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ ഒന്നും വേണ്ട, മറിച്ച് മൂത്രം കുടിച്ചാൽ മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാൻ മടിക്കുകയാണ്.’’ – കൊല്ലം തുളസി പറഞ്ഞു.

‘‘എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മൾ മറ്റുവഴികൾ നോക്കുന്നത്. എനിക്ക് ക്യാൻസർ പി‌ടിപെട്ടപ്പോൾ അതിനെ അതിജീവിക്കാൻ പല വഴികളും തേടി. ഒടുവിലാണ് യൂറിൻ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. അതിലൂടെയാണ് രോഗത്തെ അതിജീവിച്ചതും. ഇപ്പോൾ എനിക്ക് 75 വയസ്സുണ്ട്. ഇനിയൊരു 25 വർഷം കൂടി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം.’’– കൊല്ലം കൂട്ടിച്ചേർത്തു.

Top