CMDRF

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ വിജയവുമായി ഉറുഗ്വേ

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ വിജയവുമായി ഉറുഗ്വേ
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ വിജയവുമായി ഉറുഗ്വേ

ടെക്‌സസ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ വിജയവുമായി ഉറുഗ്വേ. പനാമയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വേ പരാജയപ്പെടുത്തിയത്. തുടക്കം തന്നെ ഉറുഗ്വേ സംഘം എതിരാളികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. 16ാം മിനിറ്റില്‍ മാക്സിമിലിയാനോ അറൗജോ ആദ്യ ഗോളും നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ പനാമ തിരിച്ചുവരവ് നടത്തി. എങ്കിലും ഗോള്‍വല ചലിപ്പിക്കാനായില്ല. അവസാന മിനിറ്റുകളില്‍ ഉറുഗ്വേ പട ശക്തമായി തിരിച്ചുവന്നു.

85-ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനസും ഇഞ്ചുറി ടൈമില്‍ 91-ാം മിനിറ്റില്‍ മാത്തിയാസ് വിന കൂടി ഗോള്‍ നേടി. 94-ാം മിനിറ്റില്‍ മൈക്കല്‍ അമീര്‍ മുറില്ലോയുടെ ഗോളാണ് പനാമയ്ക്ക് ആശ്വാസം പകര്‍ന്നത്. മറ്റൊരു മത്സരത്തില്‍ അമേരിക്ക ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അവസാന മിനിറ്റുകളില്‍ ഉറുഗ്വേ പട ശക്തമായി തിരിച്ചുവന്നു.

Top