മൊണ്ടേവീഡിയോ: മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ യുറുഗ്വൻ ഫുട്ബാൾ താരം ജുവാൻ ഇസ്ക്വിർഡോ (27) മരിച്ചു. ഉറുഗ്വേ ക്ലബ് നാഷനലിൻറെ ഡിഫൻഡറാണ് ജുവാൻ.
കഴിഞ്ഞ ആഗസ്റ്റ് 22 നാണ് ബ്രസീലിലെ മൊറൂംബി സ്റ്റേഡിയത്തിൽ സാവോ പോളോയ്ക്കെതിരായ കോപ്പ ലിബർട്ടഡോർസിെല മത്സരത്തിനിടെ കുഴഞ്ഞ് വീണത്. ഉടൻ വൈദ്യ സഹായം നൽകി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Also Read: കരിയറിലെ 899-ാം ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
താരത്തിന്റെ മരണവാർത്ത ക്ലബ് നാഷനൽ ഡി ഫുട്ബോൾ ടീം ചൊവ്വാഴ്ച എക്സിൽ പങ്കുവെച്ചു.