റഷ്യയെ സഹായിച്ച ഇന്ത്യൻ കമ്പനികളെ വിലക്കി അമേരിക്ക

റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്നു എന്നതാണ് വിലക്കേർപ്പെടുത്താനുള്ള കാരണം

റഷ്യയെ സഹായിച്ച  ഇന്ത്യൻ കമ്പനികളെ വിലക്കി അമേരിക്ക
റഷ്യയെ സഹായിച്ച  ഇന്ത്യൻ കമ്പനികളെ വിലക്കി അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. ഇന്ത്യയെ കൂടാതെ 12 ഓളം രാജ്യങ്ങളിൽ നിന്നുള്ള 400 കമ്പനികൾക്കെതിരെയാണ് വിലക്കേർപ്പെടുത്തിയത്. യുകെ, ജപ്പാൻ, ചൈന, ഇന്ത്യ, ഖസാക്കിസ്ഥാൻ, കിർഗീസ് റിപ്പബ്ലിക്ക്, തുർക്കി, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.

റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്നതാണ് വിലക്കേർപ്പെടുത്താനുള്ള കാരണം. യുക്രെയിനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന തരത്തിൽ ഇടപെട്ടു എന്നതാണ് കമ്പനികൾക്കെതിരായ കുറ്റം.

Also Read: ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുള്ളയുടെ ഡപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ

ഇന്ത്യയിൽ നിന്നുള്ള അസെന്റ് ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മാസ്ക് ട്രാൻസ്, ടിഎസ്എംഡി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, മൈക്രോ ഇലക്ട്രോണിക് എന്നീ കമ്പനികൾക്കാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം റഷ്യയെ സഹായിക്കുന്ന എല്ലാ കമ്പനികൾക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top