യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ച് 12 ഓളം രാജ്യങ്ങളില്‍ നിന്നുള്ള 400 കമ്പനികള്‍ക്കാണ് അമേരിക്ക ഭ്രഷ്ട് കല്‍പിച്ചിരിക്കുന്നത്. അതില്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള 19 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെയും യുഎസ് ട്രഷറി, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന രീതിയില്‍ ആരിടപെട്ടാലും അമേരിക്കയുടെ നെഞ്ചുപൊട്ടും. അവര്‍ പ്രതികരിക്കും, അതാണല്ലോ പതിവും.
എന്തായാലും അമേരിക്കയുടെ ഈ ഉപരോധ നീക്കത്തോടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഉലച്ചിലുണ്ടാവുമെന്ന് തന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉപരോധങ്ങളാല്‍ പ്രതിരോധം തീര്‍ക്കുന്ന അമേരിക്കന്‍ ഗൂഢനീക്കങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ പെടുന്നത് ഇതാദ്യമല്ല. സിഖ് വിഘടനവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കന്‍ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണത്തില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ഇതിനകം തന്നെ സമ്മര്‍ദ്ദത്തിലായ സാഹചര്യത്തിലാണ് ഈ പുതിയ നടപടി എന്നത് ശ്രദ്ധേയമാണ്.
”മൂന്നാം രാജ്യങ്ങളുടെ വെട്ടിപ്പിനെതിരെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും അനിവാര്യമായ മുന്നേറ്റമാണ് ഇതെന്നാണ്” യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ നടപടികളുടെ പശ്ചാത്തലത്തില്‍ അവകാശപ്പെട്ടത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിനുശേഷം അമേരിക്ക നിരവധി തവണ ഇന്ത്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ ഇറാനിയന്‍ ഡ്രോണുകള്‍ റഷ്യയിലേക്ക് കടത്തിയെന്നാരോപിച്ച് മൂന്ന് ഇന്ത്യന്‍ ഷിപ്പിംഗ് കമ്പനികളെയും അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇറാനില്‍ നിന്നും പെട്രോളിയം കടത്തുന്നതില്‍ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യ ആസ്ഥാനമായുള്ള ഗബ്ബാരോ ഷിപ്പ് സര്‍വീസസിനും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക നടത്തുന്ന ഉപരോധ നയം പലപ്പോഴായി പല തലങ്ങളില്‍ പ്രതിഫലിച്ചിട്ടുള്ളതാണ്. റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ അമേരിക്ക അതീവ ജാഗ്രത പുലര്‍ത്തുന്ന ഒന്നാണ്. റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ അമേരിക്ക കണ്ട ദിവാസ്വപ്നങ്ങളിലൊന്നായിരുന്നു റഷ്യയുടെ സാമ്പത്തിക മേഖലയെ ഉലയ്ക്കുക എന്നത്, അതിനായി റഷ്യന്‍ കമ്പനികളുമായും സാമ്പത്തിക സംഘടനകളുമായും വിദേശ ബാങ്കുകളുടെ ഇടപെടല്‍ ലക്ഷ്യമിടുന്ന നിരവധി ഉപരോധങ്ങള്‍ അമേരിക്ക അവതരിപ്പിച്ചു.
Also Read: പട്ടിണിക്കിട്ടും, ബോംബെറിഞ്ഞും ഇസ്രയേല്‍ തീർക്കുന്ന ഗാസ ‘നരകം’
റഷ്യയുടെ പ്രതിരോധ മേഖലയെ പിന്തുണയ്ക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയും ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി 4,500-ലധികം റഷ്യന്‍ സ്ഥാപനങ്ങളെ ബൈഡന്‍ ഭരണകൂടം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി, വിദേശ വായ്പക്കാരെ അവരോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കി. കൂടാതെ, റഷ്യയില്‍ ബിസിനസ്സ് നടത്തുന്ന വിദേശ ബാങ്കുകളെ അടിച്ചമര്‍ത്താന്‍ ശ്രമം നടത്തി. ചൈന, കിര്‍ഗിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളിലെ വിറ്റിബി, Sberbank, Promsvyazbank, Vnesheconombank എന്നിവയുടെ ഉപസ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ക്രിമിയ റഷ്യയില്‍ വീണ്ടും ചേരുകയും പാശ്ചാത്യ ശക്തികളുടെ അട്ടിമറിയുടെ ഫലമായി യുക്രെയ്‌നും ഡോണ്‍ബാസ് റിപ്പബ്ലിക്കുകളും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ചെയ്ത 2014 മുതല്‍ അമേരിക്കയും സഖ്യകക്ഷികളും റഷ്യക്കെതിരെയും ഒട്ടനവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വന്നിട്ടുള്ളതായി കാണാം.
നിലവില്‍ റഷ്യ, ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 400 വ്യക്തികള്‍ക്കും കമ്പനികള്‍ക്കും എതിരെ റഷ്യയുടെ സൈനിക-വ്യാവസായിക വിതരണ ശൃംഖലയെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് അമേരിക്ക കഴിഞ്ഞയാഴ്ച അധിക നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഉപരോധം ഫലശൂന്യമാണെന്നും, അമേരിക്കയുടെ ആഭ്യന്തര ഉപഭോക്താക്കളെയും മൂന്നാം ലോകരാജ്യങ്ങളിലെ അമേരിക്കയുടെ തന്നെ പങ്കാളികളെയും ദോഷകരമായി ബാധിക്കുമെന്നും അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റോനോവ് പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ ഉപരോധങ്ങളൊന്നും തന്നെ പുടിന്റെയോ റഷ്യയുടെയോ അടുത്ത് വിലപ്പോവില്ല, കാരണം അതി വിദഗ്ധമായി തന്നെയാണ് ആ രാജ്യം ഈ കുടില നീക്കത്തെയെല്ലാം മറികടക്കാറുള്ളത്.
Also Read: ‘സ്വിങ് സ്റ്റേറ്റുകള്‍’ വിധി പറയുമ്പോൾ, കമലയ്ക്ക് കാലിടറുമോ?
യുക്രെയ്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പാശ്ചാത്യ ഉപരോധം നേരിടേണ്ടി വന്ന റഷ്യ തങ്ങളുടെ ബിസിനസ്സ് ഏഷ്യന്‍ വിപണികളിലേക്ക് തിരിക്കുകയും ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നായി മാറുകയുമാണ് ഉണ്ടായത്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കിടയിലും ഇന്ത്യ ഉപരോധത്തെ പിന്തുണച്ചില്ല, പകരം റഷ്യയുടെ എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചു. 2023-ല്‍, റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വിറ്റുവരവ് 2022 നെ അപേക്ഷിച്ച് 10-13 ബില്യണ്‍ ഡോളറില്‍ നിന്ന് 65 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ജൂലൈയില്‍, ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ 2030-ഓടെ പരസ്പര വ്യാപാരത്തില്‍ 100 ബില്യണ്‍ ഡോളറിലെത്തുക എന്ന ലക്ഷ്യത്തിലാണിപ്പോള്‍ ഉള്ളത്.
ചുരുക്കി പറഞ്ഞാല്‍ ഉപരോധ നയങ്ങളൊന്നും റഷ്യയേയോ വ്‌ലാഡിമിര്‍ പുടിനെയോ വിറപ്പിക്കാന്‍ മാത്രമുള്ളതല്ലെന്ന് അമേരിക്ക ഓര്‍ക്കുന്നതാണ് നല്ലത്. 2023 മാര്‍ച്ചിനും 2024 മാര്‍ച്ചിനും ഇടയില്‍ റഷ്യ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് 700-ലധികം ഷിപ്പ്മെന്റുകള്‍ അയച്ച അസെന്‍ഡ് ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് വിലക്ക് നേരിട്ട കമ്പനികളിലൊന്ന്. 2,00,000 ഡോളര്‍ മൂല്യമുള്ള (CHPL) കോമണ്‍ ഹൈ പ്രയോറിറ്റി ലിസ്റ്റ് ഇനങ്ങളാണ് കമ്പനി കയറ്റുമതി ചെയ്തത്. ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് സെക്യൂരിറ്റി റിപ്പോര്‍ട്ട് പ്രകാരം, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, യുകെ എന്നിവരുമായി ചേര്‍ന്ന് BIS വികസിപ്പിച്ചെടുത്ത 50 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍ ഹൈ പ്രയോറിറ്റി ലിസ്റ്റ് ഇനങ്ങള്‍ റഷ്യന്‍ ആയുധങ്ങള്‍ക്ക് മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ്.
ഇന്ത്യ ആസ്ഥാനമായുള്ള മാസ്‌ക് ട്രാന്‍സ്, എന്ന കമ്പനിയെ 2023 ജൂണ്‍ മുതല്‍ ഏപ്രില്‍ 2024 വരെ റഷ്യ ആസ്ഥാനമായുള്ള എസ് 7 എന്‍ജിനീയറിംഗ് എല്‍എല്‍സിക്ക് 3,00,000 ഡോളറിലധികം മൂല്യമുള്ള വ്യോമയാന ഘടകങ്ങള്‍ വിതരണം ചെയ്തു എന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. ടിഎസ്എംഡി ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, മൈക്രോ ഇലക്ട്രോണിക് എന്നീ കമ്പനികളും വിലക്കേര്‍പ്പെടുത്തിയ കൂട്ടത്തിലുണ്ട്. റഷ്യക്കെതിരായ ആഗോള ഉപരോധം ലംഘിക്കുന്ന ഏതൊരു ഇന്ത്യന്‍ കമ്പനിയും യൂറോപ്പിലെയും അമേരിക്കയിലെയും അവരുടെ ആഗോള സഖ്യകക്ഷികളുമായും വ്യാപാരം നടത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന ഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന് യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി അടുത്തിടെ പറഞ്ഞിരുന്നു. യുഎഇ, തുര്‍ക്കി, തായ്ലന്‍ഡ്, മലേഷ്യ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.