വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് കഴിഞ്ഞാൽ ഗാസ യുദ്ധം അവസാനിപ്പിക്കുമെന്നും പലസ്തീനികളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമല ഹാരിസ് പറഞ്ഞു. മിഷിഗണിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു കമല.
ഗാസയിൽ നടന്ന്കൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും. ബന്ദികളെ നാട്ടിലെത്തിക്കും. ഗാസയിലെ മരണത്തിന്റെയും നാശത്തിന്റെയും , വ്യാപ്തിയും ലെബനാനിലെ സിവിലിയൻ മരണങ്ങളും പലായനവും കണക്കിലെടുക്കുമ്പോൾ ഈ വർഷം നേരിട്ടത് കടുത്ത പ്രതിസന്ധികളാണെന്നും കമല പറഞ്ഞു.
Also Read: അന്ന് വൈറ്റ്ഹൗസ് വിട്ട് ഇറങ്ങാൻ പാടില്ലായിരുന്നു: ട്രംപ്
അഞ്ചാം തീയതി ഏഴു മണിക്ക് (യുഎസ് സമയം) വോട്ടിങ് ആരംഭിക്കും. വൈകിട്ട് ഏഴിന് അവസാനിക്കും. ഉടൻ തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ഫലസൂചന വ്യക്തമാകും. ഏഴരക്കോടിയിലധികം പേർ ഏർലി വോട്ടിങ് (നേരത്തേ വോട്ട് ചെയ്യാം) സൗകര്യം ഉപയോഗിച്ചു ഇതിനോടകം വോട്ടു ചെയ്തു കഴിഞ്ഞു.