യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചു

പണപ്പെരുപ്പം ഞങ്ങളുടെ 2 ശതമാനം എന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്ക് വളരെ അടുത്ത് കൊണ്ടിരിക്കുകയാണ്, ജെറോം പറഞ്ഞു

യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചു
യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചു

ന്യൂയോർക്ക്: തെരഞ്ഞെടുപ്പിന് ശേഷം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറച്ചു. രണ്ട് ദിവസത്തെ നയ യോഗത്തിനൊടുവിൽ, ഏകകണ്ഠമായെടുത്ത തീരുമാനത്തിന്റെ ഫലമായാണ് നിരക്ക് കുറച്ചതെന്ന് ഫെഡറൽ റിസർവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് പലിശനിരക്ക് കുറയുന്നത്.

നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പലിശനിരക്ക് കുറയ്ക്കുന്നതിന് കേന്ദ്രബാങ്ക് തുടക്കമിട്ടത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ കഴിഞ്ഞ വർഷം പലിശനിരക്ക് രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർത്തിയിരുന്നു. സെപ്റ്റംബറിൽ അര ശതമാനം പോയിൻ്റ് കുറച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് ഒരു വിധത്തിലും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു.

Also Read: ദേ പോണ് പിന്നെയും; 680 രൂപ കൂടി 58,000ന് മുകളിലായി

യുഎസ് സമ്പദ്‌വ്യവസ്ഥ വളരെ പ്രതിരോധശേഷിയുള്ളതാണ്, തൊഴിൽ വിപണി ഇപ്പോഴും വളരെ മികച്ചതായി കാണപ്പെടുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയും തൊഴിൽ സമരവും കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളെ മന്ദ​ഗതിയിലാക്കിയിരുന്നു.

Also Read:ആമസോണ്‍, ഫ്ലിപ്പ്കാർട്ട് കമ്പനികളുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ്

എന്നാൽ സാമ്പത്തിക വളർച്ച ശക്തമായി തുടരുന്നു. ഒക്ടോബറില്‍ 4.1 ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു. പണപ്പെരുപ്പം ഞങ്ങളുടെ 2 ശതമാനം എന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്ക് വളരെ അടുത്ത് കൊണ്ടിരിക്കുകയാണ്, ജെറോം പറഞ്ഞു.

Top