ട്രംപിനെതിരായ 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസ് നിർത്തിവെച്ച് ജഡ്ജി

1970-കൾ മുതലുള്ള നീതിന്യായ വകുപ്പിൻ്റെ നിയമമനുസരിച്ച് ഒരു പ്രസിഡന്റിനെ ക്രിമിനൽ പ്രോസിക്യൂഷന് വിധേയനാകാൻ കഴിയില്ല

ട്രംപിനെതിരായ 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസ് നിർത്തിവെച്ച് ജഡ്ജി
ട്രംപിനെതിരായ 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസ് നിർത്തിവെച്ച് ജഡ്ജി

വാഷിങ്ടൺ: നിയുക്ത പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ തീർപ്പുകൽപ്പിക്കാതെ നടപടികൾ നിർത്തിവെച്ച് ജഡ്ജി. ക്രിമിനൽ കേസ് പ്രോസിക്യൂട്ട് ചെയ്യുന്ന സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്തിൻ്റെ അഭ്യർത്ഥന വാഷിംഗ്ടണിലെ അമേരിക്കൻ ഡിസ്ട്രിക്റ്റ് ജഡ്ജി തന്യാ ചുട്കാൻ അംഗീകരിക്കുകയായിരുന്നു.

ട്രംപ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ കേസിലെ തുടർ നടപടികൾ തീരുമാനിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് അമേരിക്കൻ നീതി വകുപ്പ് നിലപാടെടുക്കുകയായിരുന്നു. ട്രംപ് വീണ്ടും പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുമ്പോൾ കേസ് എങ്ങനെ അവസാനിപ്പിക്കാമെന്ന് നീതിന്യായ വകുപ്പ് ചർച്ച ചെയ്യുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

1970-കൾ മുതലുള്ള നീതിന്യായ വകുപ്പിൻ്റെ നിയമമനുസരിച്ച് ഒരു പ്രസിഡന്റിനെ ക്രിമിനൽ പ്രോസിക്യൂഷന് വിധേയനാകാൻ കഴിയില്ല. കഴിഞ്ഞ വർഷം നാല് ക്രിമിനൽ കേസുകളിൽ ട്രംപിനെ കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചിരുന്നു. 2020ൽ ജോ ബൈഡൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അട്ടിമറിക്കുള്ള ശ്രമം ആരംഭിച്ചത്.

Top