പരീക്ഷണത്തിലൂടെ ഭീമൻ ആടുകളെ ജീവിപ്പിക്കാൻ ശ്രമം; അമേരിക്കൻ പൗരൻ പിടിയിൽ

ലേസേ ആക്ട് പ്രകാരമാണ് ആര്‍തര്‍ ഷുബാതിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്

പരീക്ഷണത്തിലൂടെ ഭീമൻ ആടുകളെ ജീവിപ്പിക്കാൻ ശ്രമം; അമേരിക്കൻ പൗരൻ പിടിയിൽ
പരീക്ഷണത്തിലൂടെ ഭീമൻ ആടുകളെ ജീവിപ്പിക്കാൻ ശ്രമം; അമേരിക്കൻ പൗരൻ പിടിയിൽ

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളില്‍നിന്ന് ശേഖരിച്ച ജനിതക വസ്തുക്കൾ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച അമേരിക്കന്‍ വംശജൻ പിടിയിൽ. വലിയ ആടുകളെ സൃഷ്ടിക്കാനായാണ് ഇയാൾ ഇത്തരമൊരു പ്രവർത്തിയിൽ ഏർപ്പെട്ടതെന്നാണ് വിവരം. ആടുകളില്‍ ലോകത്തെ ഏറ്റവും വലിയ സ്പീഷീസുകളുടെ ജനിതഘടകങ്ങളാണ് ആര്‍തര്‍ ഷുബാത് എന്ന എണ്‍പത്തിയൊന്നുകാരന്‍ കിര്‍ഗിസ്താനില്‍നിന്ന് അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കയറ്റുമതിചെയ്തത്.

ക്ലോണ്‍ ചെയ്ത ഭ്രൂണങ്ങള്‍ നിര്‍മിക്കാനായാണ് ജനിതകവസ്തുക്കള്‍ ഇയാൾ ശേഖരിച്ചിരുന്നത്. 135 കിലോഗ്രാം തൂക്കവും ഒന്നര മീറ്റര്‍ നീളമുള്ള കൊമ്പുകളുമാണ് ഇവയ്ക്കുണ്ടാവുക. അവയുടെ ബീജം ഉപയോഗിച്ച് വലിയ സങ്കരയിനങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു ആര്‍തര്‍ ഷുബാത്. എന്നാൽ അത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നിയമവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ്.

അമേരിക്കയില്‍ വന്യജീവികളുടെ നിയമവിരുദ്ധമായ കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള ലേസേ ആക്ട് പ്രകാരമാണ് ആര്‍തര്‍ ഷുബാതിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറുമാസം തടവ് ലഭിച്ച പ്രതിക്ക് 20000 യുഎസ് ഡോളറാണ് പിഴ ചുമത്തിയിരിക്കുന്നത്. നാഷ്ണല്‍ ഫിഷ് ആന്റ് വൈല്‍ഡ്‌ലൈഫ് ഫൗണ്ടേഷന് 4000 ഡോളറും പ്രത്യേക വിലയിരുത്തലിനായി 200 ഡോളറും അടയ്ക്കണം.

Top