യുക്രെയിനു വേണ്ടി യുദ്ധം ചെയ്യുന്നത് അമേരിക്കൻ കൂലിപട്ടാളം, ചെചെനിയൻ പടയെ ഇറക്കി റഷ്യ

യുക്രെയിനു വേണ്ടി യുദ്ധം ചെയ്യുന്നത് അമേരിക്കൻ കൂലിപട്ടാളം, ചെചെനിയൻ പടയെ ഇറക്കി റഷ്യ
യുക്രെയിനു വേണ്ടി യുദ്ധം ചെയ്യുന്നത് അമേരിക്കൻ കൂലിപട്ടാളം, ചെചെനിയൻ പടയെ ഇറക്കി റഷ്യ

ഷ്യയ്ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതിര്‍ത്തി പ്രദേശമായ കുര്‍സ്‌ക് മേഖലയില്‍ യുക്രൈനെതിരെയുള്ള ആക്രമണത്തില്‍ പങ്കാളിയായ അമേരിക്കന്‍ സ്വകാര്യ സൈനിക ഗ്രൂപ്പായ ഫോര്‍വേഡ് ഒബ്സര്‍വേഷന്‍സ് അംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുന്‍ അമേരിക്കന്‍ സൈനികനായ ഡെറിക് ബെയ്‌സിന്റെ raoulduke_69 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഫോര്‍വേഡ് ഒബ്സര്‍വേഷന്‍സ് ഗ്രൂപ്പിലെ മൂന്ന് അംഗങ്ങള്‍ ഒരു സൈനിക വാഹനത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം ‘ദി ബോയ്‌സ് ഇന്‍ കുര്‍സ്‌ക്’ എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്. ‘കുര്‍സ്‌ക്, റഷ്യ’ എന്ന ടാഗും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

കുര്‍സ്‌ക് മേഖലയിലെ അമേരിക്കന്‍ പടയാളികളുടെ നടപടികളില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍, ചൊവ്വാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അമേരിക്കയുടെ ചാര്‍ജ് ഡി അഫയേഴ്സ്, സ്റ്റെഫാനി ഹോംസിനെ വിളിച്ചുവരുത്തിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് റഷ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെയായി യുക്രൈനിലെ സംഘര്‍ഷമേഖലയില്‍ ഫോര്‍വേഡ് ഒബ്സര്‍വേഷന്‍സ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. 2022 ഫെബ്രുവരി 26 മുതല്‍, ഇതേ അക്കൗണ്ടില്‍ ഫോര്‍വേഡ് ഒബ്സര്‍വേഷന്‍സ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പങ്കുവെക്കാറുമുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇവരുടെ അംഗസംഖ്യ വര്‍ദ്ധിച്ചിരിക്കുകയാണ്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ സ്വകാര്യ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതെന്നാണ് റഷ്യ കരുതുന്നത്.

അമേരിക്കന്‍ കൂലിപ്പട്ടാളം ‘Back with the boys next month’ എന്ന അടിക്കുറിപ്പോടെ, 2024 ഫെബ്രുവരി 18 ന് മറ്റൊരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 25 ന് ‘ചാസിവ് യാര്‍’ എന്ന് ടാഗ് ചെയ്ത പോസ്റ്റിലാകട്ടെ, ജിയോ ലൊക്കേഷന്‍ ഉപയോഗിച്ച് ബെയ്ല്‍സ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതും വ്യക്തമായി കാണാം. യുദ്ധമേഖലയായ ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലെ ചാസിവ് യാര്‍ നഗരത്തിലെ ദൃശ്യങ്ങളാണിത്. നെഞ്ചില്‍ ഫോര്‍വേഡ് ഒബ്സര്‍വേഷന്‍സ് ഗ്രൂപ്പിന്റെ ലോഗോ പതിപ്പിച്ച വ്യക്തി ഒരു പീരങ്കി ഷെല്‍ പോലെ തോന്നിക്കുന്ന വസ്തു പിടിച്ചിരിക്കുന്ന ചിത്രമാണ് അവസാനത്തേതായി പുറത്ത് വന്നിരിക്കുന്നത്. റഷ്യയുടെ പ്രത്യേക സൈനിക ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷം 13,387 അമേരിക്കന്‍ കൂലിപ്പട്ടാളം സൈനിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ, പോരാട്ടത്തിന്റെ ഗതിമാറ്റാന്‍ റഷ്യയും ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. ചെചെന്‍ സൈനികരെയാണ് ഇതിനായി റഷ്യ നിയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുക്രൈനില്‍ യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കുന്ന ചെചെന്‍ പോരാളികളെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചെചെന്‍ നേതാവ് റംസാന്‍ കദിറോവും ഇതിനകം നേരിട്ട് സന്ദര്‍ശിച്ച് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

2011 ന് ശേഷമുള്ള വടക്കന്‍ കോക്കസസ് മേഖലയിലെ, പുടിന്റെ ആദ്യ സന്ദര്‍ശനമാണിത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള റഷ്യയുടെ ഏറ്റവും വലിയ അധിനിവേശത്തില്‍, കുര്‍സ്‌ക് മേഖലയില്‍ നിന്ന് യുക്രൈന്‍ സൈന്യത്തെ പുറത്താക്കാന്‍ റഷ്യ ശ്രമിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത നീക്കവും സംഭവിച്ചിരിക്കുന്നത്.

”നിങ്ങളെപ്പോലെയുള്ള ആളുകള്‍ ഉള്ളിടത്തോളം ഞങ്ങള്‍ തികച്ചും അജയ്യരാണ്’ ചെച്‌നിയയിലെ ഗുഡെര്‍മെസിലെ പരിശീലന സ്‌കൂളായ റഷ്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ സൈനികരെ സന്ദര്‍ശിച്ചപ്പോള്‍ പുടിന്‍ പറഞ്ഞ വാക്കുകളാണിത്. ‘പിതൃരാജ്യത്തെ പ്രതിരോധിക്കാനുള്ള ഉറച്ച മനസ്സും അത്തരമൊരു തീരുമാനം എടുക്കാനുള്ള ധൈര്യവും, നിങ്ങള്‍ക്കുണ്ടെന്നും പുടിന്‍ പറയുകയുണ്ടായി. അമേരിക്കന്‍ കൂലിപ്പട്ടാളത്തെയും യുക്രൈന്‍ സൈന്യത്തെയും കൊന്നൊടുക്കാന്‍ ചെചെന്‍ സൈന്യത്തിന് ആധുനിക ആയുധങ്ങളും റഷ്യന്‍ സൈന്യം കൈമാറിയിട്ടുണ്ട്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ ഇതുവരെ ഒരു യുദ്ധമായി റഷ്യ കണ്ടിട്ടില്ല. വെറും ഒരു സൈനിക നടപടി എന്നു മാത്രമാണ് ഈ പോരാട്ടത്തെ റഷ്യ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഈ സംഘര്‍ഷത്തില്‍ ഇതുവരെ മാരകായുധങ്ങള്‍ റഷ്യ ഉപയോഗിച്ചിട്ടുമില്ല. യുക്രൈന് എതിരായ സൈനിക നടപടിയില്‍ റഷ്യന്‍ സൈന്യത്തിന്റെ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് പങ്കെടുക്കുന്നത്. വാഗ്‌നര്‍ ഗ്രൂപ്പ് പോലുള്ള സ്വകാര്യ സൈനികരെയാണ് തുടക്കം മുതല്‍ റഷ്യ മേഖലയിലേക്ക് നിയോഗിച്ചിരുന്നത്. ഇതിന്റെ മേധാവി പിന്നീട് റഷ്യയ്ക്ക് നേരെ തിരിഞ്ഞപ്പോള്‍ അദ്ദേഹത്തെ റഷ്യ വധിക്കുകയും ചെയ്തിരുന്നു. എങ്കിലും വാഗ്‌നര്‍ ഗ്രൂപ്പിലെ നിരവധി അംഗങ്ങള്‍ ഇപ്പോഴും റഷ്യയ്ക്ക് വേണ്ടി ആയുധമേന്തി യുക്രൈന്‍ സൈനികരെ ആക്രമിക്കുന്നുണ്ട്. ഇതിന് പിന്നാലെ ചെചെന്‍ സൈനികര്‍ കൂടി എത്തുമ്പോള്‍ യുക്രൈനും, അമേരിക്കന്‍ കൂലിപ്പട്ടാളത്തിനും അത് വന്‍ ഭീഷണിയാകും.

കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ സൈന്യം വലിയ മുന്നേറ്റമാണ് നടത്തുന്നത്. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ‘കാല്‍ പടയാളി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന റഷ്യയുടെ അടുപ്പക്കാരനായ കദിറോവ് യുദ്ധം ആരംഭിച്ചതിനുശേഷം ഏകദേശം 19,000 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 47,000 സൈനികരെയാണ് റഷ്യന്‍ സൈന്യത്തോടൊപ്പം ചേരാന്‍ അയച്ചിരിക്കുന്നത്. ഈ സംഖ്യയാണ് പുടിന്റെ സന്ദര്‍ശനത്തോടെ ഇരട്ടിയില്‍ അധികമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇത് അമേരിക്കയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമാണ്.

റഷ്യയിലേക്ക് യുക്രൈന്‍ സൈന്യത്തെ അയച്ച് റഷ്യന്‍ സൈന്യത്തെ പ്രതിരോധത്തിലാക്കുകയും, ഈ അവസരം ഉപയോഗിച്ച് ഇറാനെ ആക്രമിക്കാം എന്നതുമായിരുന്നു അമേരിക്കയുടെയും ഇസ്രയേലിന്റെയും കണക്കുകൂട്ടല്‍. ഹമാസ് മേധാവിയെ വധിക്കാന്‍ പ്ലാന്‍ ചെയ്തപ്പോള്‍ തന്നെ ഇറാന്റെ പ്രതികാരം മുന്നില്‍ കണ്ട് തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇത്. ആ കണക്കുകൂട്ടലാണ് റഷ്യയുടെ പുതിയ നീക്കത്തിലൂടെ തകിടം മറിഞ്ഞിരിക്കുന്നത്.

വേണ്ടിവന്നാല്‍, അമേരിക്കയോട് ഏറ്റുമുട്ടാന്‍ റഷ്യന്‍ സേനയെ തയ്യാറാക്കി നിര്‍ത്തി തന്നെയാണ് പുടിന്‍ യുക്രൈനിലേക്കുള്ള സൈനിക നടപടിക്ക് ഉത്തരവിട്ടിരുന്നത്. യുക്രൈന്‍ സൈനികരെ നേരിടാന്‍ പ്രധാനമായും കൂലിപ്പട്ടാളം മാത്രം മതിയാകും എന്ന പുടിന്റെ ചിന്താഗതി തന്നെ ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ളതാണ്. അമേരിക്കയുടെ സ്ട്രാറ്റര്‍ജിയെ കവച്ചുവയ്ക്കുന്ന നിലപാടാണിത്. അതെന്തായാലും പറയാതെ വയ്യ.

വീഡിയോ കാണാം

Top