CMDRF

യു എസ് ഓപ്പൺ: നൊവാക് ജോക്കോവിച്ചിന് തോല്‍വി

ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ജോക്കോവിച്ചിന് പക്ഷെ നാലാം സെറ്റില്‍ കാലിടറി

യു എസ് ഓപ്പൺ: നൊവാക് ജോക്കോവിച്ചിന് തോല്‍വി
യു എസ് ഓപ്പൺ: നൊവാക് ജോക്കോവിച്ചിന് തോല്‍വി

ന്യൂയോര്‍ക്ക്: ലോക മൂന്നാം നമ്പര്‍ താരം സ്പെയിനിന്‍റെ കാര്‍ലോസ് അല്‍കാരസ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ലോക രണ്ടാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ താരം 28-ാം സീഡ് അലക്സി പോപിറിനാണ് ജോക്കോവിച്ചിനെ അട്ടിമറിച്ചത്. സ്കോര്‍ 6-4, 6-4, 2-6, 6-4.

ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ജോക്കോവിച്ചിന് പക്ഷെ നാലാം സെറ്റില്‍ കാലിടറി. 6-4ന് സെറ്റും മത്സരവും സ്വന്തമാക്കി പോപിറിന്‍ സെറ്റും മത്സരവും സ്വന്തമാക്കി. 25-ാം ഗ്രാന്‍സ്ലാം കിരീടവുമായി ചരിത്രം സൃഷ്ടിക്കാമെന്ന ജോക്കോവിച്ചിന്‍റെ മോഹങ്ങള്‍ കൂടിയാണ് യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ പോപിറിന് മുന്നില്‍ വീണടുഞ്ഞത്. ജോക്കോവിച്ചിനെതിരെ പോപിറിന്‍റെ ആദ്യ ജയമാണിത്.

Also Read: ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കരുത്, സുരക്ഷാ പ്രശ്നങ്ങളുണ്ട്: ഡാനിഷ് കനേരിയ

ഒളിംപിക്സില്‍ സ്വര്‍ണം നേടിയ ജോക്കോ യുഎസ് ഓപ്പണില്‍ കിരീടം നേടിയിരുന്നെങ്കില്‍ പുരുഷ-വനിതാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാവുമായിരുന്നു. നിലവില്‍ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ 24 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമാണ് നിലവില്‍ ജോക്കോവിച്ച്. അല്‍കാരസ് പുറത്തായതോടെ യുഎസ് ഓപ്പണില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ജോക്കോവിച്ചിനായിരുന്നു.

Top