ഇറാൻ വ്യോമ പാത ഒഴിവാക്കാൻ അമേരിക്കൻ നിർദ്ദേശം, ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഭയാനകമാകുമെന്ന് ആശങ്ക

നാറ്റോ സഖ്യകക്ഷികളായ ഫ്രാന്‍സും ബ്രിട്ടനും ജര്‍മ്മനിയും തുര്‍ക്കിയും ഇസ്രയേലിന്റെ യുദ്ധവെറിക്ക് എതിരായ നിലപാട് സ്വീകരിച്ചതും അമേരിക്കയ്ക്ക് തിരിച്ചടിയാണ്

ഇറാൻ വ്യോമ പാത ഒഴിവാക്കാൻ അമേരിക്കൻ നിർദ്ദേശം, ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഭയാനകമാകുമെന്ന് ആശങ്ക
ഇറാൻ വ്യോമ പാത ഒഴിവാക്കാൻ അമേരിക്കൻ നിർദ്ദേശം, ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഭയാനകമാകുമെന്ന് ആശങ്ക

ത് നിമിഷവും ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന ഭീതി നിലനില്‍ക്കെ ഇസ്രയേലില്‍ വീണ്ടും ചാവേര്‍ ആക്രമണം. ബസ് സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്കാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. അതീവ സുരക്ഷാ മേഖലയായ ഇസ്രയേല്‍ ബീര്‍ഷെബയിലെ സെന്‍ട്രല്‍ ബസ് സ്റ്റേഷനിലാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്, അക്രമിയെ പോലീസ് വെടിവെച്ചുകൊന്നെങ്കിലും, വലിയ ആശങ്കയാണ് ഈ സംഭവം ഇസ്രയേലില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇസ്രയേലിനുള്ളില്‍ അടുത്തയിടെ ഇത്തരം നിരവധി ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍, ഇനിയും ആക്രമണമുണ്ടാകുമോ എന്ന ഭയത്തിലാണ് ഇസ്രയേല്‍ ഭരണകൂടമുള്ളത്.

Also Read: ഇസ്ലാമിക രാജ്യങ്ങളിൽ ഹീറോയായി 85 കാരൻ ഖമേനി, റഷ്യൻ റൈഫിളേന്തിയ ചിത്രവും വൈറലായി

ഗാസയിലും ലെബനനിലും ശക്തമായ സൈനിക നടപടി തുടരുന്ന ഇസ്രയേലിനോട് പകവിട്ടാന്‍, ഇറാന്‍ അനുകൂല അനവധി ചാവേറുകള്‍ ഇതിനകം തന്നെ ഇസ്രയേലിനുള്ളില്‍ നുഴഞ്ഞു കയറിയതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഇസ്രയേലില്‍ സാധാരണക്കാര്‍ക്കുനേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.പരിക്കേറ്റവരെ ചികിത്സിച്ചുവരികയാണെന്ന് ഇസ്രായേലിന്റെ ദേശീയ എമര്‍ജന്‍സി മെഡിക്കല്‍ ഡിസാസ്റ്റര്‍ ആംബുലന്‍സ് ബ്ലഡ് സര്‍വീസ് വിഭാഗമായ മാഗന്‍ ഡേവിഡ് അഡോം (എംഡിഎ) ജറുസലേം പോസ്റ്റിനെ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ബീര്‍ഷെബയിലുള്ള സൊറോക മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Israel and Iran Flag

സ്ഥലത്ത് വന്‍ പോലീസ് സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഈ മാസം ഒന്നിന് ഇസ്രയേലിലെ ടെല്‍ അവീവില്‍ ഒരു ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലൈറ്റ് റെയില്‍വേ സ്റ്റേഷന് സമീപം ജറുസലേം സ്ട്രീറ്റില്‍ നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍, കുറഞ്ഞത് രണ്ട് തോക്കുധാരികളെങ്കിലും ഉള്‍പ്പെട്ടിട്ടുള്ളതായും രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടതായും ഇസ്രയേലി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതിന്റെ തലേദിവസമാണ് ഇത്തരം ഒരാക്രമണമെന്നതും ശ്രദ്ധേയമാണ്.

Also Read: റഷ്യൻ പൗരന്മാരോട് ഇസ്രയേൽ വിടാൻ റഷ്യൻ ഭരണകൂടം, ഇറാനെ ആക്രമിച്ചാൽ വൻ തിരിച്ചടി ഉറപ്പെന്ന് വിലയിരുത്തൽ

ഇനി ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ കൂടുതല്‍ ചാവേര്‍ ആക്രമണം ഇസ്രയേലില്‍ നടക്കുമോ എന്ന ആശങ്ക അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും ഇസ്രയേലുമായി പങ്കുവച്ചിട്ടുണ്ട്. ഇറാന്റെ ആണവ – എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ഒരു കാരണവശാലും ആക്രമണം നടത്തരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇസ്രയേല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും അമേരിക്കയ്ക്ക് നല്‍കിയിട്ടില്ല. ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചാല്‍, ഇറാന്‍ ചേരിയുടെ ഭാഗത്ത് നിന്നും അമേരിക്കയ്ക്ക് നേരേ പോലും ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും രഹസ്യാന്വേഷണ ഏജന്‍സികള്‍ കാണുന്നുണ്ട്.

America

ഈ സാഹചര്യം പരിഗണിച്ച് അമേരിക്കയിലേക്ക് വരുന്നതും അമേരിക്കയില്‍ നിന്നും തിരിച്ചു പോകുന്നതുമായ വിമാനങ്ങള്‍ ഇറാന്‍ വ്യോമപാത ഒഴിവാക്കാനാണ് അമേരിക്കന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ഇസ്രയേല്‍ ആക്രമിച്ചാല്‍ ചരിത്രത്തില്‍ ഇന്നുവരെ നേരിടാത്ത പ്രഹരം ഇസ്രയേല്‍ നേരിടേണ്ടി വരുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്റെ ഓപ്പറേഷന്‍ സ്ട്രാറ്റജി എന്തായിരിക്കും എന്നത് വ്യക്തമല്ലെങ്കിലും പ്രതിരോധിക്കാന്‍, മേഖലയില്‍ തമ്പടിച്ചിട്ടുള്ള അമേരിക്കന്‍ സൈനികര്‍ക്ക് ബൈഡന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read: ഇറാനെ വീഴ്ത്താൻ ഇസ്രയേലിന് ഒറ്റയ്ക്ക് കഴിയില്ല, പേർഷ്യൻ പോരാളികളുടെ കരുത്ത് വേറെ ലെവലാണ്

ഇസ്രയേലിന് നേരെയുള്ള ആക്രമണം പ്രതിരോധിക്കാനാണ് നിര്‍ദ്ദേശം. സംഘര്‍ഷമുണ്ടായാല്‍ തിരിച്ച് ഇറാനെ ആക്രമിക്കുവാന്‍ അമേരിക്കന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അമേരിക്ക നേരിട്ട് ഇറാനെ ആക്രമിക്കാന്‍ ഇറങ്ങിയാല്‍, റഷ്യയും ഉത്തര കൊറിയയും ഉള്‍പ്പെടെ ഇറാനെ സഹായിക്കാന്‍ നേരിട്ട് രംഗത്തിറങ്ങുമെന്നാണ് അമേരിക്ക കരുതുന്നത്. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചാല്‍ അത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് കണ്ടാണ്, തല്‍ക്കാലം ഇത്തരം ഒരു തീരുമാനം അമേരിക്ക എടുത്തിരിക്കുന്നത്.

NATO

മാത്രമല്ല, നാറ്റോ സഖ്യകക്ഷികളായ ഫ്രാന്‍സും ബ്രിട്ടനും ജര്‍മ്മനിയും തുര്‍ക്കിയും ഇസ്രയേലിന്റെ യുദ്ധവെറിക്ക് എതിരായ നിലപാട് സ്വീകരിച്ചതും അമേരിക്കയ്ക്ക് തിരിച്ചടിയാണ്. ഇസ്രയേലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടതും ഇസ്രയേലിനും അമേരിക്കയ്ക്കും അപ്രതീക്ഷിത പ്രഹരമായിട്ടുണ്ട്. ബ്രിട്ടനും സമാന നിലപാടാണ് ഉള്ളത്. മിക്ക യൂറോപ്പ്യന്‍ രാജ്യങ്ങളും റഷ്യയെ ഇസ്രയേല്‍ – ഇറാന്‍ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതിനെ ഭയപ്പെടുന്നുണ്ട്. യുക്രെയിനെ മുന്‍ നിര്‍ത്തി റഷ്യക്ക് എതിരെ നീങ്ങുന്ന അമേരിക്കന്‍ ചേരിക്ക്, ഇറാനെ മുന്‍ നിര്‍ത്തി റഷ്യ കണക്ക് തീര്‍ക്കുമെന്ന ഭയമാണ് ഈ രാജ്യങ്ങള്‍ക്കുള്ളത്.

Top