കമലയ്ക്കുവേണ്ടി പ്രചാരണത്തിന് ഒബാമയും

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമെന്ന് ഏറ്റവും പുതിയ സർവേ ഫലം.

കമലയ്ക്കുവേണ്ടി പ്രചാരണത്തിന് ഒബാമയും
കമലയ്ക്കുവേണ്ടി പ്രചാരണത്തിന് ഒബാമയും

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അതിന്റെ ഉച്ചസ്ഥായിയോട് അടുക്കുമ്പോൾ സ്ഥാനാർഥികളുടെ ജനപിന്തുണ മാറി മറിയുന്നു. നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമെന്ന് ഏറ്റവും പുതിയ സർവേ ഫലം. ന്യൂയോർക്ക് ടൈംസ് – സിയെന കോളജ് അവസാന ഘട്ട ദേശീയ സർവേ ഫലത്തിലാണ് കമലയും ട്രംപും ഒരുപോലെ 48% പിന്തുണ നേടി ഒപ്പത്തിനൊപ്പമുള്ളത്.

റിപ്പോർട്ടുകൾ പ്രകാരം ഹിസ്പാനിക് വിഭാഗക്കാരായ വോട്ടർമാർക്കിടയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനു പിന്തുണ വർധിച്ചതായാണ് പുതിയ റോയിട്ടേഴ്സ്– ഇപ്സോസ് സർവേഫലം. അതേസമയം ഈ വിഭാഗക്കാർക്കിടയിൽ ഡെമോക്രാറ്റ് സ്ഥാനാർഥി കമലയ്ക്കുണ്ടായിരുന്ന മുൻതൂക്കം കുറഞ്ഞു, ട്രംപ് ഇപ്പോൾ വെറും 2 പോയിന്റിനു മാത്രമാണു പിന്നിൽ (46%–44%).

Also Read: കമല ഹാരിസിന്റെ റാലിയിൽ ആവേശമായി ‘ക്വീൻ ബെയ്’

പ്രചാരണ ചൂടിൽ, അരിസോനയിൽ തീവെപ്പും!

SYMBOLIC IMAGE

ഫലം ആകെ മാറിമറിഞ്ഞു കൊണ്ട് കറുത്തവർഗക്കാർക്കിടയിലും ട്രംപിനു പിന്തുണയേറി. എന്നാൽ, വെള്ളക്കാരായ വനിതാ വോട്ടർമാർക്കിടയിൽ കമലയ്ക്കു തന്നെയാണു ഇപ്പോഴും മുൻതൂക്കം. അതേസമയം മുൻ പ്രസിഡന്റ് ബറാക് ഒബാമ കമലയ്ക്കുവേണ്ടി പ്രചാരണത്തിൽ സജീവമായി.

Also Read: ഇസ്രയേൽ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിൽ വിജയം’- ഇറാൻ

അമേരിക്കയിൽ പ്രചാരണത്തിന് തീപിടിക്കുമ്പോൾ അരിസോനയിലെ ഫീനിക്സിൽ തപാൽ ബാലറ്റുകൾ നിക്ഷേപിക്കാനുള്ള പെട്ടി തീവച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പു വിജയിയെ തീരുമാനിക്കുന്ന കാര്യത്തിൽ നിർണായക സംസ്ഥാനങ്ങളിലൊന്നാണ് അരിസോന. ഇരുപതോളം ബാലറ്റുകൾ കത്തിനശിച്ചതായാണു ലഭിക്കുന്ന വിവരം.

Top