CMDRF

പലസ്തീൻ അനുകൂല സംഘടനക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

പലസ്തീൻ അനുകൂല സംഘടനക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
പലസ്തീൻ അനുകൂല സംഘടനക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടൻ: പലസ്തീൻ അനുകൂല സംഘടനയായ പലസ്തീനിയൻ പ്രിസണർ സോളിഡാരിറ്റി നെറ്റ്‌വർക്ക് സമിഡൗണിനെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഈ ചാരിറ്റി സംഘടനയുമായി ബന്ധം പുലർത്തുന്ന ആളുകൾക്ക് മേൽ ക്രിമിനൽ കുറ്റം ചുമത്തുമെന്നും അമേരിക്ക പറഞ്ഞു.

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പലസ്തീൻ തടവുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സംഘാടകരുടെയും പ്രവർത്തകരുടെയും ഒരു അന്താരാഷ്ട്ര ശൃംഖല എന്നാണ് സമിഡൗൺ സ്വയം വിശേഷിപ്പിക്കുന്നത്. യു.എസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ (ഒ.എഫ് .എ.സി ) ചൊവ്വാഴ്ച പുറത്തിറക്കിയ പത്രികയിൽ ഈ സംഘടനയെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു.

Also Read: നിജ്ജറുടെ മരണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി കാനഡ

ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്‌തീൻ്റെ (പി.എഫ്.എൽ .പി) അന്താരാഷ്ട്ര ധനസമാഹരണക്കാരനായി സമിഡൗൺ പ്രവർത്തിച്ചതായി ഒ.എഫ്.എ.സി ആരോപിച്ചു. ഇസ്രയേലിനെ അംഗീകരിക്കാത്ത മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനമായാണ് പി.എഫ്.എൽ.പിയെ വിശേഷിപ്പിക്കുന്നത്.

യൂറോപ്പിലും വടക്കേ അമേരിക്കയിലും ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പി.എഫ്.എൽ.പി സാമിഡൗൺ സ്ഥാപിച്ചു എന്നാണ് ഒ.എഫ്.എ.സി പറയുന്നത്. ഇസ്രയേൽ -ഹമാസ് സംഘർഷത്തിൽ പി.എഫ്.എൽ.പി സജീവമാണെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ പറയുന്നു.

Also Read: നിജ്ജറുടെ മരണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി കാനഡ

സമിഡൗൺ പോലുള്ള സംഘടനകൾ, ആവശ്യമുള്ളവർക്ക് മാനുഷിക പിന്തുണ നൽകുമെന്ന് അവകാശപ്പെടുന്ന ചാരിറ്റബിൾ സംഘടനകളായി അഭിനയിക്കുകയാണെന്നും എന്നാൽ വാസ്തവത്തിൽ അവർ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ സഹായങ്ങൾക്കായി ഫണ്ട് വകമാറ്റുകയാണെന്നും ട്രഷറി ഫോർ ടെററിസം ആൻഡ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് ആക്ടിങ് അണ്ടർ സെക്രട്ടറി ബ്രാഡ്‌ലി ടി. സ്മിത്ത് ആരോപിച്ചു.

Top