വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആൽഫബെറ്റ് ഇൻകോർപ്പറേറ്റിൻ്റെ ഗൂഗിൾ ക്രോം ബ്രൗസർ വിൽപന നടത്താൻ ഉത്തരവിടണമെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ്. ആഗോള ബ്രൗസർ വിപണിയുടെ മൂന്നിൽ രണ്ട് ഭാഗവും കൈയടക്കിവെച്ചിരിക്കുന്നത് ഗൂഗിൾ ക്രോമാണ്.
ബ്രൗസറിലൂടെ ആളുകൾ ഇന്റർനെറ്റ് കാണുന്നതും, പരസ്യങ്ങൾ നിയന്ത്രിക്കുന്നതും ഗൂഗിൾ ക്രോമാണെന്നും, കൂടുതൽ മത്സരാധിഷ്ഠിത വിപണി സൃഷ്ടിക്കുകയാണെങ്കിൽ പിന്നീട് വിൽപ്പന ആവശ്യമാണോ എന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ സർക്കാരിനുണ്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
Also Read: പ്രായം കുറയ്ക്കാൻ നോക്കി പണി പാളി; പരീക്ഷണം പരാജയപ്പെട്ടതായി അമേരിക്കന്‍ ശതകോടീശ്വരന്‍
ഏറ്റവും ജനപ്രിയമായ വെബ് ബ്രൗസറുകളിലൊന്നായ (യുഎസിൽ 61% മാർക്കറ്റ് ഷെയർ) ഗൂഗിളിന്റെ പരസ്യ ബിസിനസ്സിന് ക്രോം നിർണായകമാണ്. വരുമാനം ഉണ്ടാക്കുന്നതിനായി ടാർഗെറ്റുചെയ്‌ത പ്രമോഷനുകൾക്കായി ഉപയോഗിക്കുന്ന സൈൻ ഇൻ ചെയ്‌ത ഉപയോക്താക്കളുടെ പ്രവർത്തനം ഗൂഗിളിന് കാണാൻ കഴിയും. ഇതുകൂടാതെ, ഗൂഗിൾ അതിൻ്റെ മുൻനിര എഐ ഉൽപ്പന്നമായ ജെമിനിയിലേക്ക് ഉപയോക്താക്കളെ നയിക്കാൻ ക്രോം ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗൂഗിളിൽ ബിഗ് ടെക് കുത്തകകളാണെന്ന ആരോപണം തടയാനുള്ള ബൈഡൻ ഭരണകൂടത്തിൻന്റെ ശ്രമങ്ങളിലൊന്നാണ് ഈ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് ഗൂഗിളിനെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.