സണ്‍സ്‌ക്രീന്‍ ഉപയോഗം ശരിയായ രീതിയില്‍

സണ്‍സ്‌ക്രീന്‍ ഉപയോഗം ശരിയായ രീതിയില്‍
സണ്‍സ്‌ക്രീന്‍ ഉപയോഗം ശരിയായ രീതിയില്‍

ണ്‍സ്‌ക്രീനിന്റെ ഉപയോഗം ശരിയായ രീതിയില്‍ അല്ലെങ്കില്‍ അകാല വാര്‍ധക്യം മുതല്‍ ചര്‍മ്മത്തിലെ ക്യാന്‍സര്‍ വരെയുള്ള ഗുരുതരമായ ചര്‍മ്മ പ്രശ്നങ്ങളായിരിക്കും. ചര്‍മ്മം തൂങ്ങുക, ചര്‍മ്മത്തില്‍ ചുളിവ് വീഴുക, സൂര്യപ്രകാശം ഏല്‍ക്കുന്നത് മൂലമുള്ള മെലാനിന്‍ നിക്ഷേപം എന്നിവയ്ക്കെല്ലാം സാധ്യത ഏറെയാണ്. എന്നാല്‍ ഒരു സണ്‍സ്‌ക്രീനും അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നതിന് 100 ശതമാനം ഫലപ്രദമായിരിക്കില്ല. എന്നിരുന്നാല്‍ പോലും സണ്‍സ്‌ക്രീന്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതു മൂലം പലര്‍ക്കും സൂര്യാഘാതം ഏല്‍ക്കുന്നുണ്ട്. സണ്‍സ്‌ക്രീന്‍ പതിവായി ഉപയോഗിക്കേണ്ടത് സംബന്ധിച്ച് പ്രൊഡക്ടിന്റെ പുറത്ത് കൊടുത്തിരിക്കുന്ന ലേബലിലെ നിര്‍ദേശങ്ങള്‍ പോലും മിക്ക ആളുകളും പിന്തുടരാറില്ല എന്നാണ് ത്വക്ക് രോഗ വിദഗ്ധരും പറയുന്നത്. അതു പോലെ തന്നെ കാലാവധി കഴിഞ്ഞ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. സണ്‍സ്‌ക്രീന്‍ ശരിയായ രീതിയില്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മം ചൂടു കൊണ്ട് കരിവാളിക്കുന്നത് ഒഴിവാക്കാം. കൂടാതെ സൂര്യാഘാതത്തെ പ്രതിരോധിക്കുകയും ചെയ്യാം.

വെയില്‍ ഇല്ലാതെ മേഘാവൃതമായുള്ള ദിവസങ്ങളിലും, മഴയുള്ളപ്പോഴും സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്ന് പലരും കരുതുമെങ്കിലും, അത് ശരിയല്ല. വെയില്‍ ഇല്ലാത്ത മേഘാവൃതമായ ദിവസങ്ങളിലും അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ പതിക്കും. അതിനാല്‍ 365 ദിവസവും സണ്‍സ്‌ക്രീന്‍ ആവശ്യമാണ്. വെയിലത്തേക്ക് ഇറങ്ങുന്നതിന് മുമ്പായി രാവിലെ പുരട്ടുന്ന സണ്‍സ്‌ക്രീന്‍ മതി ദിവസം മുഴുവന്‍ സംരക്ഷണം നല്‍കാന്‍ എന്ന് പലരും പറയാറുണ്ട്. എന്നാല്‍ ഇത് ഒട്ടും മതിയാകില്ല എന്നതാണ് സത്യാവസ്ഥ. പൂര്‍ണമായി സംരക്ഷണം ലഭിക്കുന്നതിന് ഏതാനം മണിക്കൂറുകള്‍ ഇടവിട്ട് സണ്‍സ്‌ക്രീന്‍ ആവര്‍ത്തിച്ച് പുരട്ടണം. സണ്‍സ്‌ക്രീന്‍ യുവിബി, യുവിഎ രശ്മികളില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കും എന്നത് ശരിയാണ്. എന്നാല്‍ മറ്റ് തരത്തിലുള്ള സംരക്ഷണങ്ങള്‍ കൂടി ചെയ്യുന്നതാണ് എപ്പോഴും ഉത്തമം.

മണിക്കൂറുകളോളം സൂര്യപ്രകാശം ഏല്‍ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ തൊപ്പികള്‍, സണ്‍ ഗ്ലാസ്സുകള്‍, സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക. ബീച്ചിലും മറ്റും പോവുകയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. അവധിക്കാലത്ത് പുറത്ത് പോകുമ്പോള്‍ എസ്‍പിഎഫ് 50 യോ അതില്‍ കൂടുതലോ ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് ഉചിതം. മറക്കാതെ ഓരോ രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ട് ആവര്‍ത്തിച്ച് പുരട്ടുകയും വേണം. എസ്‍പിഎഫ് അഥവാ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ എന്നത് യുവി രശ്‍മികളില്‍ നിന്നും സണ്‍സ്‌ക്രീന്‍ നിങ്ങളുടെ ചര്‍മ്മത്തെ എത്രത്തോളം നന്നായി സംരക്ഷിക്കും എന്നത് അടയാളപ്പെടുന്ന വസ്തുവാണ്. യുവിഎ രശ്മികള്‍ നിങ്ങളുടെ ചര്‍മ്മത്തിലേക്ക് ആഴത്തില്‍ കടന്നു ചെല്ലുകയും വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവ്, പാടുകള്‍, ഹൈപ്പര്‍ പിഗ്മെന്റേഷന്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. അതേസമയം യുവിബി രശ്മികള്‍ സൂര്യാഘാതത്തിനും ചിലപ്പോള്‍ ചര്‍മ്മത്തിലെ അര്‍ബുദത്തിനും കാരണമായേക്കാം. ഇന്‍ഓര്‍ഗാനിക് കെമിക്കലുകള്‍ അടങ്ങിയിട്ടുള്ള സണ്‍സ്‌ക്രീനുകള്‍ യുവിഎ, യുവിബി രശ്മികളെ പ്രതിഫലിപ്പിക്കും. ഡെര്‍മറ്റോളജിസ്റ്റുകളില്‍ ഏറെയും ശുപാര്‍ചെയ്യുന്നത് 15നും 50നും ഇടയില്‍ എസ്‍പിഎഫ് ഉള്ള സണ്‍സ്‌ക്രീനുകളാണ്.

Top