മസ്‌കത്ത്: യൂസ്ഡ് വാഹനങ്ങള്‍ വില്‍പനക്കായി പ്രദര്‍ശിപ്പിക്കുന്നതിന് അംഗീകൃത പ്രദേശങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന് വാഹന ഉടമകളോട് മസ്‌കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. നഗര സൗന്ദര്യവും സ്വത്വവും കാത്ത് സൂക്ഷിക്കാന്‍ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണ്.
ഇക്കാരണത്താല്‍, യുസ്ഡ് വാഹനങ്ങള്‍ വില്‍പനക്കായി പ്രദര്‍ശിപ്പിക്കുന്നതിന് അനധികൃത സ്ഥലങ്ങള്‍ ഉപയോഗിക്കരുത്.
പൊതു ഇടങ്ങളുടെ സൗന്ദര്യാത്മകത നിലനിര്‍ത്താന്‍ പൊതുജനങ്ങള്‍ തയാറാകണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
അംഗീകൃത പ്രദേശങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ താമസക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുമെന്നും പാര്‍ക്കിങ് സ്ഥലങ്ങളും നടപ്പാതകളും വാഹനങ്ങള്‍ കൈയേറുന്ന സ്ഥിതിയായിരിക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പില്‍ പറയുന്നു.