ഫ്‌ളാക്‌സ് സീഡ്സ് ഉപയോഗം

ഫ്‌ളാക്‌സ് സീഡ്സ് ഉപയോഗം
ഫ്‌ളാക്‌സ് സീഡ്സ് ഉപയോഗം

മിതവണ്ണം കുറയ്ക്കുന്നതിനായി ഡയറ്റിലേക്ക് ആദ്യം ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫ്ളാക്സ് സീഡുകള്‍. അത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതുപോലെ നമ്മുടെ ശരീരം മെലിയാനും ഭാരം കുറയ്ക്കാനുമെല്ലാം സഹായിക്കും. രണ്ട് ടീസ്പൂണ്‍ നിത്യേന ഫ്ളാക്സ് സീഡുകള്‍ കഴിക്കാവുന്നതാണ്. രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം രാവിലെ കഴിക്കാവുന്നതാണ്. ഈ വെള്ളം അതുപോലെ തന്നെ കുടിക്കാവുന്നതുമാണ്. അതിവേഗത്തില്‍ നമ്മുടെ ഭാരം കുറയാന്‍ ഇത് സഹായിക്കും. കാരണം ഇവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, അവ ശരീരത്തിന് ഏറെ ആരോഗ്യകരമാണ്. ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡുകളും ഫ്ളാക്സ് സീഡിലുണ്ട്. കുടവയര്‍ അടക്കം ഇല്ലാതാക്കാന്‍ ഇവ സഹായിക്കും.

നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ ഫ്ളാക്സ് സീഡുകള്‍ കഴിക്കുന്നതിലൂടെ സാധിക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നത് കൊണ്ട് നമുക്ക് വിശപ്പ് അനുഭവപ്പെടില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിച്ച് നിര്‍ത്താനും ഫ്ളാക്സ് സീഡുകള്‍ക്ക് സാധിക്കും. പ്രമേഹമുള്ളവര്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും. ശരീരത്തിന് പ്രമേഹ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്നെല്ലാം മോചനം നേടാന്‍ ഫ്ളാക്സ് സീഡുകള്‍ സഹായിക്കും. നമ്മുടെ രക്ത സമ്മര്‍ദത്തെയും കൃത്യമായ അളവില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനുള്ള കഴിവ് ഫ്ളാക്സ് സീഡുകള്‍ കഴിക്കുന്നത് കൊണ്ട് ലഭിക്കും. മത്തന്റെ വിത്തുകളും അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഹെല്‍ത്ത്ഷോട്ട് വെബ്സൈറ്റ് ഇതിനെ കുറിച്ച് നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മത്തന്റെ വിത്തുകള്‍. ഫൈബറും ആരോഗ്യകരമായ കൊഴുപ്പും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

Top