മദ്രസകൾക്കായി സർവകലാശാല തുടങ്ങാൻ ഉത്തർപ്രദേശ്; തീരുമാനം നടപ്പാക്കുന്നതിനുമുൻപ്‌ ചർച്ചവേണമെന്ന് മുസ്‍ലിം സംഘടന

ലഖ്നൗ: മദ്രസകൾക്ക് അഫിലിയേഷൻ നൽകാൻ രണ്ട്‌ സർവകലാശാലകൾ തുടങ്ങാൻ ഉത്തർപ്രദേശ്. മദ്രസകൾക്ക് അംഗീകാരം നൽകുന്നതിന്റെകൂടി ഭാഗമായാണിതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭർ പറഞ്ഞു.

സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസ ബോർഡിനെയും ഇതിനുകീഴിലുള്ള മദ്രസകളെയും പുതിയ സർവകലാശാലകളുമായി ബന്ധിപ്പിക്കും. സർക്കാർ‌ സഹായധനം നൽകുന്ന മദ്രസകളിൽ പഠിക്കുന്ന മുസ്‌ലിം മതസ്ഥരല്ലാത്ത കുട്ടികളെ സ്കൂളുകളിലേക്ക് മാറ്റണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു.

അംഗീകാരമില്ലാത്ത മദ്രസകളിലെ കുട്ടികളെ സ്കൂളുകളിലേക്ക് മാറ്റണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. സംസ്ഥാനത്ത് 25,000 മദ്രസകളുണ്ടെന്നാണ് കണക്ക്. ഇതിൽ 16,500 എണ്ണത്തിനാണ് സർക്കാർ അംഗീകാരമുള്ളത്. മദ്രസാ ബോർഡിന്റെ അംഗീകാരമില്ലാത്ത 8,500 മദ്രസകളും സംസ്ഥാനത്തുണ്ട്.

സർക്കാരിന്റെ പുതിയ നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് മദ്രസ ബോർഡ് ചെയർമാൻ അഹമ്മദ് ജാവേദ് പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിനുമുൻപ്‌ ചർച്ചവേണമെന്ന് മുസ്‍ലിം സംഘടനകളും ആവശ്യപ്പെട്ടു.

Top