ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ പലരെയും അലട്ടുന്ന വലിയൊരു പ്രശാനമാണ്. വെയിലും മഴയുമെല്ലാം പലരീതിയിൽ ചർമ്മത്തെ ബാധിക്കുന്നുണ്ട്. സൗന്ദര്യത്തെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങളുണ്ട്. ചര്‍മം വരളുന്നതും ചുളിയുന്നതും ചര്‍മത്തിലുണ്ടാകുന്ന കരുവാളിപ്പും പാടുകളും കുത്തുകളുമെല്ലാം ഇതിൽപ്പെടുന്നു. മെലാട്ടനിന്‍ ഉല്‍പാദനം കൊണ്ടുണ്ടാകുന്ന പിഗ്മന്റേഷനും ഇതിൽപ്പെടുന്നു. സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് രശ്മികൾ ചർമത്തെ നശിപ്പിക്കും. ഇതുമൂലം ഹൈപ്പർ പിഗ്മെന്റേഷൻ സംഭവിക്കുകയും അങ്ങനെ വളരെ നേരത്തെ തന്നെ പ്രായമാവുന്നതായും നമുക്ക് തോന്നും.
വിറ്റാമിൻ ഇ, സി എന്നിവയടങ്ങിയ ഭക്ഷണങ്ങളിൽ ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീറാഡിക്കലുകളെ ഫലപ്രദമായി തടയാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. നട്സ്, പാൽ ഉത്‌പന്നങ്ങൾ, വിവിധ തരം സീഡ്സ്, വെജിറ്റബിൾ ഓയിൽ, പച്ച നിറത്തിലുള്ള പച്ചക്കറികൾ, സിട്രസ് പഴങ്ങൾ തുടങ്ങിയവയെല്ലാം ഈ വിറ്റാമിനുകളുടെ വലിയ സ്രോതസ്സാണ്. ഇവ ചർമകോശങ്ങളെ ഊർജസ്വലമാക്കി നിർത്തും. മുട്ട വെള്ളയുമായി കലര്‍ത്തി പിഗ്മെന്റേഷന് മഞ്ഞള്‍പ്പൊടി ഉപയോഗിയ്ക്കാം. ഇത് മെലാനിന്റെ അമിതോല്‍പാദനത്തെ തടയുന്നു. മുഖത്തെ കുത്തുകള്‍ മാറാന്‍ സഹായിക്കുന്നു. മുട്ട വെള്ളയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നതു ഗുണം നല്‍കും.
Also Read:ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്താം ഈ പീനട്ട് ബട്ടർ
മേക്കപ്പ് നീക്കാതെ ഉറങ്ങുന്നത് ചർമത്തിന് ദോഷം ചെയ്യും. അതിനാൽ ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് കൃത്യമായി നീക്കം ചെയ്യുക. അപ്പോൾ ചർമത്തിലേക്ക് വായുസഞ്ചാരമുണ്ടാവുകയും മൃതകോശങ്ങൾ നീങ്ങുകയും ചെയ്യും. കുളി കഴിഞ്ഞാലുടൻ നല്ലൊരു മോയ്സ്ചറൈസർ ശരീരത്തിൽ പുരട്ടുക. ഗ്ലിസെറിൻ, മിനെറൽ ഓയിൽ, ഹയലുറോണിക് ആസിഡ് തുടങ്ങിയ ചേരുവകൾ ഏതെങ്കിലും ഇത്തരത്തിൽ പുരട്ടുന്നത് ചർമത്തിന് നല്ലൊരു നനവ് നൽകും. ദിവസവും എട്ടുഗ്ലാസ് വെളളമെങ്കിലും കുടിക്കുക. ഇത് ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കുകയും ഇത് ചർമത്തിൽ പാടുകളായും ചുളിവുകളായും മറ്റും ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യും.
മുഖത്തെ പല വിധ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കറ്റാര്‍ വാഴ. ഇത് ചര്‍മത്തിലെ പിഗ്മെന്റേഷനും നല്ലതു തന്നെയാണ്. കറ്റാര്‍ വാഴയുടെ ജെല്‍ മഞ്ഞള്‍പ്പൊടിയുമായി കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇതും പിഗ്മെന്റേഷന്‍ പ്രശ്‌നത്തിനുളള നല്ലൊരു പരിഹാരമാണ്. നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയും മുഖത്തെ പിഗ്മന്റേഷന് പരിഹാരം കാണാം. മഞ്ഞള്‍പ്പൊടിയ്ക്കു നല്ല ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇവ രണ്ടു ചേര്‍ന്ന് മെലാനില്‍ ഉല്‍പാദനം കുറയ്ക്കുന്നു. കുത്തുകളുടെ നിറം കുറച്ച് ഇവ കാലക്രമേണ മുഴുവന്‍ മാഞ്ഞു പോകാന്‍ ഇടയാക്കുന്നു. ഇവ രണ്ടും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം.
Also Read: പേരുപോലെ ചെറുതല്ല ഇവന്റെ ഗുണങ്ങൾ
പുറത്ത് പോകുമ്പോൾ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതും നല്ലതാണ്. എസ്പിഎഫ് 40 ഉള്ള ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീൻ അല്ലെങ്കില്‍ അതിന് മുകളിലേക്കുള്ളവ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.കുക്കുമ്പര്‍, ഒലീവ് ഒയില്‍, മഞ്ഞള്‍പ്പൊടി മിശ്രിതവും മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരമാണ്. കുക്കുമ്പറിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഒലീവ് ഓയിലിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും. ഇവയെല്ലാം ചേരുന്നത് ചര്‍മത്തിന് നല്ലതാണ്.