CMDRF

ദി കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം: ഒരു കലാകാരന്റെ വീക്ഷണമാണ് സിനിമ; വി മുരളീധരന്‍

ദി കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം: ഒരു കലാകാരന്റെ വീക്ഷണമാണ് സിനിമ; വി മുരളീധരന്‍
ദി കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം: ഒരു കലാകാരന്റെ വീക്ഷണമാണ് സിനിമ; വി മുരളീധരന്‍

തിരുവനന്തപുരം: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് വി മുരളീധരന്‍. അഭിപ്രായ സ്വാതന്ത്ര്യം ഈ രാജ്യത്ത് എല്ലാവര്‍ക്കുമുണ്ട്. അത് കലയിലൂടെ പ്രകടിപ്പിക്കാമെന്നും മുരളീധരന്‍ പ്രതികരിച്ചു.

ഒരു കലാകാരന്റെ വീക്ഷണമാണ് സിനിമ. സിനിമ ഹാനികരമാണെങ്കില്‍ അത് നോക്കാന്‍ സെന്‍സര്‍ ബോര്‍ഡംഗങ്ങളടക്കമുള്ള സംവിധാനങ്ങളുണ്ട്. അവര്‍ പരിശോധിച്ച ശേഷം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമ ദൂരദര്‍ശനില്‍ വരുന്നതില്‍ തെറ്റില്ല. അങ്ങനെ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പറയുന്നവര്‍ അഭിപ്രായങ്ങളെ പേടിയുള്ളവരാണ്. കേരളത്തെ ഇകഴ്ത്തിക്കാട്ടാന്‍ ഈ സിനിമ ശ്രമിക്കുന്നില്ല.

ഇടത് പക്ഷത്തിന്റേത് സെലക്ടീവ് അഭിപ്രായ സ്വാതന്ത്ര്യമാണ്. അനുകൂലമായതിനെ മാത്രം പിന്തുണക്കുന്നവരാണ് ഇടത് പക്ഷം. സിനിമക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. അവര്‍ പരാതി കൊടുക്കട്ടെ. ഭീകരവാദ സംഘടനകളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ നാലു ദിവസം വേണ്ടി വന്നവരല്ലേ അവര്‍.

Top