സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടതെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ല; വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി. സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടതെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എന്തായാലും ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി ഉറപ്പിച്ചുപറയുന്നു.

കുറെ കുട്ടികള്‍ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ചയിലുണ്ട്, ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിഹരിക്കും, പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വി ശിവന്‍കുട്ടി.

Top