CMDRF

‘സമ്പൂര്‍ണ സാക്ഷരതയില്‍ കേരളം എത്തിയിട്ട് 33 വര്‍ഷങ്ങള്‍’: മന്ത്രി വി ശിവന്‍കുട്ടി

‘സമ്പൂര്‍ണ സാക്ഷരതയില്‍ കേരളം എത്തിയിട്ട് 33 വര്‍ഷങ്ങള്‍’: മന്ത്രി വി ശിവന്‍കുട്ടി
‘സമ്പൂര്‍ണ സാക്ഷരതയില്‍ കേരളം എത്തിയിട്ട് 33 വര്‍ഷങ്ങള്‍’: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സമ്പൂര്‍ണ സാക്ഷരതയില്‍ കേരളം എത്തിയിട്ട് 33 വര്‍ഷങ്ങളെന്ന് മന്ത്രി വി ശിവന്‍കുട്ടി. 1991 ഏപ്രില്‍ 18 നായിരുന്നു സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത്. മലപ്പുറം കാവനൂരിലെ ചേലക്കോടന്‍ ആയിഷുമ്മ കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ തെളിയിച്ച അക്ഷരദീപം പിന്നീട് അറിവിന്റെ തീജ്വാലയായി പടര്‍ന്നുവെന്നും മന്ത്രി കുറിച്ചു.

കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആ മുഹൂര്‍ത്തം എന്നും അദ്ദേഹം പറഞ്ഞു. ഭൂപരിഷ്‌കരണം,വിദ്യാഭ്യാസ ബില്ല്, സാക്ഷരതാ പ്രസ്ഥാനം,ജനകീയാസൂത്രണം, കുടുംബശ്രീ അങ്ങനെ എത്രയെത്ര ഇടപെടലുകളാണ് കേരളത്തില്‍ ഇടതുപക്ഷം നടത്തിയിട്ടുള്ളത് എന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Top