CMDRF

പാനൂര്‍ സ്‌ഫോടനം കേസില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കും; വി വസീഫ്

കോഴിക്കോട്: പാനൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ ഉറപ്പായും നടപടി എടുക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. പാനൂര്‍ ബോംബ് സ്‌ഫോടനത്തെക്കുറിച്ച് സംഘടന വിശദമായി അന്വേഷിക്കും. പ്രതികളോ പ്രതികളെ സഹായിച്ചവരോ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വസീഫ് വ്യക്തമാക്കി.

ഡി വൈ എഫ് ഐക്ക് സംസ്ഥാനത്ത് മുപ്പത്തിനായിരത്തോളം യൂണിറ്റുകള്‍ ഉണ്ട്. അതിലെ ഭാരവാഹികള്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കണം. പ്രദേശികമായ വിഷയങ്ങളുടെ ഭാഗമായിട്ടാണ് ഈ സംഭവം ഉണ്ടായത്. സംയമനത്തോടെ എന്നും പ്രതികരിച്ച സംഘടന ആണ് ഡി വൈ എഫ് ഐയ പാനൂര്‍ കേസില്‍ നിരപരാധികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഇതുവരെ ഡി വൈ എഫ് ഐ പറഞ്ഞിട്ടില്ല. ആ കാര്യങ്ങളൊക്കെ പരിശോധിക്കണം. അതിന് ശേഷം കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. പാനൂര്‍ സംഭവത്തെ മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ ഉണ്ടാക്കി കൊടുക്കാനുള്ള ആയുധമാക്കുകയാണെന്നും പറഞ്ഞ വസീഫ്, പൊലീസ് അന്വേഷണത്തില്‍ ആരും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.

Top