പിജിമെറിൽ ഒഴിവുകൾ

നിയമനം പരമാവധി മൂന്നു വർഷത്തേക്കാണ്. 1500 രൂപയാണ് അപേക്ഷാഫീസ്

പിജിമെറിൽ ഒഴിവുകൾ
പിജിമെറിൽ ഒഴിവുകൾ

കേ​ന്ദ്ര സർക്കാരിന് കീഴിലുള്ള ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ്​ റിസർച്ച് (പിജിമെർ) താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

സീനിയർ റസിഡന്റ്സ് – ഒഴിവുകൾ 109, ജൂനിയർ/സീനിയർ ഡെമോൺസ്ട്രേറ്റർ 10 (വിവിധ സ്​പെഷാലിറ്റികളിലാണ് ഈ അവസരം). സീനിയർ മെഡിക്കൽ ഓഫീസർ 1. ഈ തസ്തികകളിലേക്കുള്ള നിയമനം പിജിമെർ, ചണ്ഡിഗഢിലാണ് നിലവിൽ ഉള്ളത്.

Also Read : ‘സിലബസ് കുറയ്ക്കില്ല’: റിപ്പോർട്ടുകൾ തള്ളി സിബിഎസ്ഇ

പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (പി.ജി.ഐ) സാറ്റലൈറ്റ് സെന്റർ, സാൻഗ്രീറിൽ (പഞ്ചാബ്) സീനിയർ റസിഡന്റ്സ് തസ്തികയിൽ 10 ഒഴിവുകളും സീനിയർ​ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒരൊഴിവും ലഭ്യമാണ്.

നിയമനം പരമാവധി മൂന്നു വർഷത്തേക്കാണ്. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടക്കം വിശദമായ വിജ്ഞാപനം (പരസ്യനമ്പർ PGI/RC/046/2024/3368) www.pgimer.edu.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിൽ ഹോം പേജിലെ റിക്രൂട്ട്മെന്റ് ലിങ്ക് വഴി ഓൺലൈനായി നവംബർ 24 വരെ രജിസ്റ്റർ ചെയ്യാവുന്നതുമാണ്.

Also Read : അറിയാം സർവകലാശാല വാർത്തകൾ

1500 രൂപയാണ് അപേക്ഷാഫീസ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 800 രൂപയും. അതോടൊപ്പം ട്രാൻസാക്ഷൻ ചാർജ് കൂടി നൽകേണ്ടിവരും. ഭിന്നശേഷിക്കാരെ (പി.ഡബ്ല്യു.ബി.ഡി) ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനായുള്ള 75 മാർക്കിന്റെ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് ബെംഗളൂരു, ചണ്ഡിഗഢ്​, ഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ ഡിസംബർ ആറിന് നടത്തും. അഡ്മിറ്റ് കാർഡുകൾ യഥാസമയം വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

Top