CMDRF

13ാം വയസില്‍ അണ്ടര്‍ 19ല്‍ റെക്കോര്‍ഡ് നേട്ടവുമായി വൈഭവ്

ഇന്ത്യക്കായി ആദ്യ ഇന്നിങ്‌സില്‍ 58 പന്തില്‍ നിന്നുമാണ് താരം സെഞ്ച്വറി തികച്ചത്

13ാം വയസില്‍ അണ്ടര്‍ 19ല്‍ റെക്കോര്‍ഡ് നേട്ടവുമായി വൈഭവ്
13ാം വയസില്‍ അണ്ടര്‍ 19ല്‍ റെക്കോര്‍ഡ് നേട്ടവുമായി വൈഭവ്

ന്ത്യ-ആസ്‌ട്രേലിയ അണ്ടര്‍ 19 മത്സരത്തില്‍ അതിവേഗ സെഞ്ച്വറിയുമായി 13 കാരന്‍. ഇന്ത്യക്കായി അണ്ടര്‍ 19 ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് വൈഭവ് സുര്യവന്‍ഷി എന്ന 13 കാരന്‍ സ്വന്തമാക്കിയത്. ഇന്ത്യക്കായി ആദ്യ ഇന്നിങ്‌സില്‍ 58 പന്തില്‍ നിന്നുമാണ് താരം സെഞ്ച്വറി തികച്ചത്. 104 റണ്‍സ് നേടി വൈഭവ് റണ്ണൗട്ടായി പുറത്താകുകയായിരുന്നു. 14 ഫോറും നാല് സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ലോക ക്രിക്കറ്റില്‍ അണ്ടര്‍ 19 ടെസ്റ്റിലെ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്. മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയാണ് ഈ റെക്കോര്‍ഡിന് ഉടമ. 2005ലാണ് അലി 56 പന്തില്‍ സെഞ്ച്വറി തികച്ചത്. ആസ്‌ട്രേലിയയെ ആദ്യ ഇന്നിങ്‌സില്‍ 293 റണ്‍സിന് ഒതുക്കിയതിന് ശേഷമാണ് താരത്തിന്റെ സെഞ്ച്വറി. 12ാം വയസില്‍ രഞ്ജി ക്രിക്കറ്റില്‍ വൈഭവ് അരങ്ങേറിയിരുന്നു. രഞ്ജി ട്രോഫി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. ബിഹാറിന് വേണ്ടി കളിച്ച യുവതാരം സൂപ്പര്‍താരങ്ങളായ സച്ചിൻ ടെണ്ടുല്‍ക്കര്‍ യുവരാജ് സിങ് എന്നിവരെ മറികടന്നാണ് ഏറ്റവും പ്രായം കുറഞ്ഞ താരമായത്.

Top