വന്ദേഭാരത് എക്സ്പ്രസ്സ് ഇടിച്ച് ഒരാള്‍ മരിച്ചു

കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു

വന്ദേഭാരത് എക്സ്പ്രസ്സ്  ഇടിച്ച് ഒരാള്‍ മരിച്ചു
വന്ദേഭാരത് എക്സ്പ്രസ്സ്  ഇടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വന്ദേഭാരത് ഇടിച്ച് വയോധികൻ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് മരിച്ചത്. ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. വീട്ടില്‍ നിന്നിറങ്ങി ചക്കുംകടവ് വച്ച് റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു.

Top