കുവൈത്ത് സിറ്റി: ജയില്‍ സമുച്ചയത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ വസ്തുക്കള്‍ പിടിച്ചെടുത്തു. ഫോണുകള്‍, ആയുധങ്ങള്‍, വയറുകള്‍, മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രത്യേക സുരക്ഷ സേനയുടെ ഇന്‍സ്‌പെക്ഷന്‍ ടീമുകള്‍, ജയില്‍ സുക്ഷ്മ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് മിന്നല്‍ പരിശോധന നടത്തിയത്. സെന്‍ട്രല്‍ ജയിലിലെ വാര്‍ഡുകളിലും തടവുകാരിലും സംഘം പരിശോധന നടത്തി. തുടര്‍ന്നാണ് ജയിലില്‍ നിരോധിച്ച വസ്തുക്കള്‍ കണ്ടെടുത്തത്. രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. പിടിച്ചെടുത്ത വസ്തുക്കള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.