അങ്കമാലി യാർഡിൽ അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാർ

അങ്കമാലി - തൃശൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ പിടിച്ചിട്ടതില്‍ യാത്രക്കാർ പ്രതിഷേധിച്ചു

അങ്കമാലി യാർഡിൽ അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാർ
അങ്കമാലി യാർഡിൽ അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാർ

തൃശൂർ: സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകിയോടുന്നു. അങ്കമാലി യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ വൈകുന്നത്. അങ്കമാലി, ചാലക്കുടി, പുതുക്കാട് സ്‌റ്റേഷനുകളില്‍ വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.

ബംഗളൂരു- എറണാകുളം എക്‌സ്പ്രസ് തൃശൂരില്‍ കുടുങ്ങി. ഒരു മണിക്കൂറിലേറെയായി ട്രെയിന്‍ തൃശൂരില്‍ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിനുകള്‍ വൈകി ഓടുന്നതിനാല്‍ തൃശൂള്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

റീഫണ്ട് നല്‍കണമെന്ന് ടിക്കറ്റ് എടുത്തവര്‍ ആശ്യപ്പെട്ടു. ട്രെയിന്‍ എപ്പോള്‍ പോകുമെന്ന് റെയില്‍വെ അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ലഭിക്കുന്നില്ലെന്നുമാണ് യാത്രക്കാര്‍ പറഞ്ഞത്. അങ്കമാലി യാര്‍ഡിലെ അറ്റകുറ്റപണികളെ തുടര്‍ന്ന് എറണാകുളം- പാലക്കാട് (06708) ട്രെയിന്‍, ആലപ്പുഴ – കണ്ണൂര്‍(16307) ട്രെയിന്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്.

Top