CMDRF

അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് ‘വര്‍ഷങ്ങള്‍ക്കു ശേഷവും’, ‘ആവേശവും’; റിലീസ് ഈ മാസം 11 ന്

അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് ‘വര്‍ഷങ്ങള്‍ക്കു ശേഷവും’, ‘ആവേശവും’; റിലീസ് ഈ മാസം 11 ന്
അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് ‘വര്‍ഷങ്ങള്‍ക്കു ശേഷവും’, ‘ആവേശവും’; റിലീസ് ഈ മാസം 11 ന്

ലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഹൃദയം ടീം വീണ്ടും ഒന്നിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷവും’ രോമാഞ്ചത്തിന്റെ വിജയത്തിന് ശേഷം ജിത്തു മാധവന്‍ ഒരുക്കുന്ന ‘ആവേശവും’. ഈ മാസം 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇരു സിനിമകളുടെയും അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഇരു സിനിമകളുടെയും ടിക്കറ്റുകള്‍ ലഭ്യമാകും.

ഫഹദ് ഫാസില്‍ നായകനാകുന്ന ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്

വിനീത് ശ്രീനിവാസന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് നായകന്മാരായി എത്തുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

Top