CMDRF

വരുൺ ധവാനും സാമന്തയും ഒന്നിക്കുന്ന ‘സിറ്റഡൽ ഹണി ബണ്ണി’ യുടെ ട്രെയിലർ എത്തി

ഫാമിലി മാന്‍ ഒരുക്കിയ രാജ് ആന്‍ഡ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദിമോരു, കൃഷ്ണ ഡി.കെ എന്നിവരാണ് ഇന്ത്യൻ സ്പിൻ ഓഫിന്റെ സംവിധായകർ

വരുൺ ധവാനും സാമന്തയും ഒന്നിക്കുന്ന ‘സിറ്റഡൽ ഹണി ബണ്ണി’ യുടെ ട്രെയിലർ എത്തി
വരുൺ ധവാനും സാമന്തയും ഒന്നിക്കുന്ന ‘സിറ്റഡൽ ഹണി ബണ്ണി’ യുടെ ട്രെയിലർ എത്തി

റൂസോ ബ്രദേഴ്സ് നിർമാതാക്കളായ സയൻസ് ഫിക്ഷൻ സീരീസ് സിറ്റഡലിന്റെ ഇന്ത്യൻ സ്പിൻ ഓഫ് സിറ്റഡൽ ഹണി ബണ്ണിയുടെ ട്രെയിലർ എത്തി. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആന്‍ഡ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദിമോരു, കൃഷ്ണ ഡി.കെ എന്നിവരാണ് ഇന്ത്യൻ സ്പിൻ ഓഫിന്റെ സംവിധായകർ.

Also Read: ‘പൊറാട്ട് നാടക’ത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

വരുൺ ധവാനും സമാന്തയുമാണ് പ്രധാനവേഷത്തിലെത്തുന്നത്. കെ.കെ മേനോൻ, സിമ്രാൻ, സോഹം മജുംദാർ, സിഖന്ദർ ഖേർ, ശിവാങ്കിത് പരിഹാർ തുടങ്ങീ വലിയ താരനിരയും ഉണ്ട്. നവംബർ ഏഴുമുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും.

Also Read: ‘ഒരു സൈക്കോളജിക്കൽ ടെസ്റ്റിലൂടെയാണ് എഡിഎച്ച്ഡിയുള്ള കാര്യം അറിയുന്നത്’; തുറന്ന് പറഞ്ഞ് ആലിയ ഭട്ട്

റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്രയും അഭിനയിച്ച സയൻസ് ഫിക്ഷൻ സ്പൈ ഹോളിവുഡ് സീരീസാണ് സിറ്റഡൽ. 2023-ൽ ആമസോൺ പ്രൈമിലൂടെയാണ് സീരീസ് പുറത്തിറങ്ങിയത്.

Top