കൊച്ചി: സീറോ മലബാർ സഭയിലെ കുർബാന തർക്കത്തില്‍ ഇടപെട്ട് വത്തിക്കാൻ. സഭയുടെ തീരുമാനങ്ങൾ പാലിക്കാത്ത വൈദികർക്കെതിരെ നടപടി എടുക്കാമെന്ന് വത്തിക്കാൻ അറിയിച്ചു. വൈദികരെ പുറത്താക്കുന്നതടക്കമുള്ള നടപടികളുമായി ആവശ്യമെങ്കിൽ മുന്നോട്ടുപോകാമെന്ന് വത്തിക്കാൻ വ്യക്തമാക്കി.
അപ്പസ്തോലിക് ന്യൂൺയോയാണ് വത്തിക്കാൻ നിലപാട് അറിയിച്ചത്. ഇത് സംബന്ധിച്ച് സീറോ മലബാർ സഭാ അധ്യക്ഷനാണ് കത്ത് നൽകിയിരിക്കുന്നത്. അതേസമയം, കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ നൽകിയ ഹർജി വത്തിക്കാൻ തള്ളുകയും ചെയ്തു.