വയലാര്‍ നടനമുദ്ര പുരസ്‌കാരം നര്‍ത്തകി അശ്വതി നായര്‍ക്ക്

വയലാര്‍ നടനമുദ്ര പുരസ്‌കാരം നര്‍ത്തകി അശ്വതി നായര്‍ക്ക്
വയലാര്‍ നടനമുദ്ര പുരസ്‌കാരം നര്‍ത്തകി അശ്വതി നായര്‍ക്ക്

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ മഹിളാ സാംസ്‌കാരികവേദിയുടെ വയലാര്‍ നടനമുദ്ര പുരസ്‌കാരം നര്‍ത്തകി അശ്വതി നായര്‍ക്ക്. പുരസ്‌കാരദാനം ഇന്ന് നടക്കും. 13-ാം വയസ്സിലാണ് അശ്വതി നായര്‍ നൃത്ത പഠനം ആരംഭിക്കുന്നത്. ചന്ദ്രിക, കലാക്ഷേത്ര ഷാലി വിജയന്‍, പദ്മ സദികുമാര്‍, അനുപമ മോഹന്‍ എന്നിവരുടെ കീഴിലായിരുന്നു പഠനം. എന്നാല്‍ മോഹിനിയാട്ടത്തോടായിരുന്നു അശ്വതിക്ക് കൂടുതല്‍ താത്പര്യം.

തന്റെ ഗുരു ഡോ. കലാമണ്ഡലം സുഗന്ധിയുടെ മാര്‍ഗനിര്‍ദേശപ്രകാരം അശ്വതി മോഹിനിയാട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ എംപാനല്‍ ചെയ്ത ആര്‍ട്ടിസ്റ്റ് കൂടിയാണ് അശ്വതി. കൂടാതെ ‘പ്രോമിസിംഗ് കാറ്റഗറി ആര്‍ട്ടിസ്റ്റ്’ ആയി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുമുണ്ട്.

ലക്ഷ്യ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ് അശ്വതി. വിദ്യാര്‍ത്ഥികളെ പരമ്പരാഗത കലാരൂപങ്ങളുടെ സൂക്ഷ്മതകള്‍ പഠിപ്പിക്കുകയും അവരെ നമ്മുടെ സംസ്‌കാരത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുകയാണ് അശ്വതിയുടെയും ലക്ഷ്യ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സിന്റെയും ലക്ഷ്യം.

Top